HOME
DETAILS

മുറാദാബാദ് ആള്‍ക്കൂട്ടക്കൊല: ഇരയുടെ സുഹൃത്ത് ഗോഹത്യാകേസില്‍ അറസ്റ്റില്‍; കൊലയാളികളെ പിടിക്കാതെ പൊലിസ്

  
January 03 2025 | 01:01 AM

Moradabad lynching Victims aide held no arrest in murder case

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ഗോരക്ഷാഗുണ്ടകള്‍ മര്‍ദിച്ചുകൊലപ്പെടുത്തിയ 42 കാരനായ ഷഹീദുദ്ദീനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗോഹത്യാ കേസില്‍ അറസ്റ്റ്‌ചെയ്തപ്പോള്‍ കൊലയാളികളെ പിടികൂടാതെ യു.പി പൊലിസ്. പശുവിനെ അറുക്കുകയാണെന്ന് ആരോപിച്ച് ഗോരക്ഷാഗുണ്ടകളുടെ മര്‍ദനത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട അദ്‌നാന്‍ ആണ് അറസ്റ്റിലായത്.

തുങ്കളാഴ്ച പുലര്‍ച്ചെയാണ് ഷഹീദുദ്ദീനെ ഗോരക്ഷാഗുണ്ടകള്‍ മര്‍ദിച്ചവശനാക്കിയത്. ഗുരുതരമായി പരുക്കേറ്റ ഷഹീദുദ്ദീന്‍ തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രിയില്‍ മരിച്ചു. കേസില്‍ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ചെയ്തത്. യു.പിയിലെ ഗോഹത്യാനിരോധന നിയമപ്രകാരം ഒന്നും, മറ്റൊന്ന് കൊലക്കേസും. കൊല്ലപ്പെട്ട ഷഹീദുദ്ദീനും മര്‍ദനത്തില്‍നിന്ന് രക്ഷപ്പെട്ട മൂന്ന് സുഹൃത്തുക്കളുമാണ് ഈ കേസിലെ പ്രതികള്‍. ഗോരക്ഷാഗുണ്ടകളാണ് രണ്ടാമത്തെ കേസിലെ പ്രതികള്‍. 

ഷഹീദുദ്ദീന്റെ സഹോദരന്‍ മുഹമ്മദ് ഷഹ്ജാദ് ഖുറേശി നല്‍കിയ പരാതിയില്‍ അജ്ഞാതര്‍ക്കെതിരേയാണ് കൊലപാതകക്കേസ് ചുമത്തിയത്. എന്നാല്‍, പൊലിസ് സ്വമേധയാ ആണ് ഗോഹത്യാകേസ് എടുത്തതെന്ന് മഝോല സ്‌റ്റേഷന്‍ ഓഫിസര്‍ മോഹിത് ചൗധരി പറഞ്ഞു. ഗോഹത്യാകേസില്‍ ഷഹീദുദ്ദീന്‍, സുഹൃത്ത് അദ്‌നാന്‍ എന്നിവരാണ് പ്രതികള്‍. ഇരയെ പിടികൂടിയ പൊലിസിന്റെ അന്വേഷണം ഇതുവരെ കൊലയാളികളിലേക്ക് എത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു. 

മുറാദാബാദിലെ മഴോല മാര്‍ക്കറ്റിന് സമീപം അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്ന കന്നുകാലിക്കൊപ്പം ഷഹീദുദ്ദീനെയും സുഹൃത്തുക്കളെയും കണ്ട ഗോരക്ഷാഗുണ്ടകള്‍ ഇവരെ വളഞ്ഞ് മര്‍ദിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഇരുട്ടില്‍ രക്ഷപ്പെട്ടപ്പോള്‍ തനിച്ചായ ഷഹീദുദ്ദീനെ ആയുധങ്ങള്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നു. പ്രദേശത്തെ അറിയപ്പെട്ട ബോഡി ബിള്‍ഡറായിരുന്നു ഷഹീദുദ്ദീന്‍. നിരവധി ബോഡിബിള്‍ഡിങ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

Moradabad lynching Victim’s aide held, no arrest in murder case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ബന്ദിയുടെ വീഡിയോ പുറത്തു വിട്ട് ഹമാസ്; മകളുടെ മോചനത്തിനായി നെതന്യാഹുവിനോട് അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍

International
  •  a day ago
No Image

'നടക്കുന്നത് സംരക്ഷണമല്ല, പശുക്ഷേമത്തിനുള്ള പണം ഉദ്യോഗസ്ഥര്‍ തിന്നുന്നു; യു.പിയില്‍ ദിനേന 50,000 പശുക്കളെ കൊല്ലുന്നു' യോഗി സര്‍ക്കാറിനെതിരെ ബി.ജെ.പി എം.എല്‍.എ

National
  •  a day ago
No Image

തകർച്ചയിൽ രക്ഷകനായി അവതരിച്ചു; ബാറ്റിങ്ങിൽ വിസ്മയിപ്പിച്ച് മുഹമ്മദ് ഷമി

Cricket
  •  a day ago
No Image

സഊദി അറേബ്യ; മദീനയിലെ റൗള ഇനി വ്യവസ്ഥകളോടെ വര്‍ഷത്തില്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കാം

Saudi-arabia
  •  a day ago
No Image

അനില്‍ അംബാനിയുടെ കമ്പനിയിലെ നിക്ഷേപം,101 കോടി നഷ്ടം; സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി വി.ഡി സതീശന്‍

Kerala
  •  a day ago
No Image

കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം; നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്തു

Kerala
  •  a day ago
No Image

വന്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍, ബോംബുകള്‍, ഷെല്ലുകള്‍...' ബൈഡന്റെ പടിയിറക്കം ഇസ്‌റാഈലിന് എട്ട് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി

International
  •  a day ago
No Image

30 വര്‍ഷത്തിന് ശേഷം ചെമ്പ് കയറ്റുമതി പുനരാരംഭിച്ച് ഒമാന്‍

latest
  •  a day ago
No Image

കുവൈത്ത്; വിസ നിയമലംഘനങ്ങള്‍ക്കുള്ള പുതിയ പിഴകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍; സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ ഇനിമുതല്‍ പ്രതിദിനം 10 ദീനാര്‍ പിഴ

Kuwait
  •  a day ago
No Image

'ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല'; ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി മുരളീധരന്‍

Kerala
  •  a day ago