HOME
DETAILS

പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷ ഇന്ന്, സി.പി.എം കേന്ദ്രങ്ങളില്‍ ആശങ്ക

  
Web Desk
January 03 2025 | 02:01 AM

Kasaragod Periya Double Murder Case Verdict Expected Today 14 Found Guilty

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിക്കും. 14 പേര്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. 14 പേരില്‍ ഉദുമ മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍, ഉദുമ സി.പി.എം ഏരിയ മുന്‍ സെക്രട്ടറി കെ.മണികണ്ഠന്‍ ഉള്‍പ്പെടെ ആറ് സി.പി.എം നേതാക്കളുണ്ട്.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം, ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സി.പി.എം കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്.സി.പി.എമ്മിന്റെ ആറ് നേതാക്കളടക്കം 14 പേരെയാണ് കുറ്റക്കാരെന്ന് കഴിഞ്ഞ ശനിയാഴ്ച കോടതി കണ്ടെത്തിയിരക്കുന്നത്. 

സംസ്ഥാന സെക്രട്ടറിയടക്കമുള്ള സി.പി.എം നേതാക്കള്‍ പാര്‍ട്ടിക്ക് ഇരട്ടക്കൊലപാതകത്തില്‍ ബന്ധമില്ലെന്ന് പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ അകത്തളത്തില്‍ ശിക്ഷാവിധിയെന്താകുമെന്ന ആശങ്ക വലിയതോതില്‍ അലട്ടുന്നുണ്ട്. കല്യോട്ടും ഏച്ചിലടുക്കം ഉള്‍പ്പെടെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലും അടിത്തറ കൂടുതലായി ഇളകുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്.

കയ്യൂരും കരിവെള്ളൂരും ഉള്‍ക്കൊള്ളുന്ന സി.പി.എമ്മിന്റെ ഇളകാത്ത കോട്ടകളെന്ന് വിശേഷിപ്പിച്ചിരുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലം 2019ലും 2024ലും പാര്‍ട്ടിക്ക് കൈവിട്ടു. 2019ല്‍ 40,000 വേട്ടുകള്‍ക്കാണെങ്കില്‍ 2024ല്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചുകയറിയത്.

2024ല്‍ പാര്‍ട്ടിയുടെ ഉറച്ച നിയമസഭാ മണ്ഡലങ്ങളായ കല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള വോട്ടുചോര്‍ച്ചയാണ് സംഭവിച്ചത്. വോട്ടുകള്‍ യു.ഡി.എഫിലേക്കും ബി.ജെ.പിയിലേക്കുമാണ് പോയത്. ഇന്ന് ശിക്ഷാവിധി വരുന്നതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിലും ഇരട്ടക്കൊലപാതകം വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചേക്കും.


കാസര്‍കോട്ട് കനത്ത സുരക്ഷാ ക്രമീകരണം
കാസര്‍കോട്: ഇരട്ടക്കൊലപാതകക്കേസ് ശിക്ഷാവിധി കണക്കിലെടുത്ത് കാസര്‍കോട് ജില്ലയിലെങ്ങും കനത്ത സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. ഇന്നു രാവിലെ മുതല്‍ എല്ലാ പൊലിസ് സ്റ്റേഷന്‍ പരിധികളിലും പ്രത്യേക വാഹന പട്രോളിങ് നടത്തും. പെരിയ, കല്യോട്ട് പ്രദേശങ്ങള്‍ കനത്ത പൊലിസ് നിരീക്ഷണത്തിലും കാവലിലുമായിരിക്കും. എതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കാനാണ് പൊലിസിന് നല്‍കിയിട്ടുള്ള നിര്‍ദേശം. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍ സൈബര്‍ പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  2 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  2 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  2 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  2 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  2 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  2 days ago