HOME
DETAILS
MAL
ഒമാനില്‍ നേരിയ ഭൂചലനം; ആളപായമില്ല
January 03 2025 | 06:01 AM
മസ്‌കത്ത്: ഒമാനില്‍ നേരിയ ഭൂചലനം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടു ചെറിയ ഭൂചലനങ്ങള്‍ ഉണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി എര്‍ത്ത്‌ക്വേക്ക് മോണിറ്ററിംഗ് സെന്ററാണ് (ഇഎംസി) റിപ്പോര്‍ട്ടു ചെയ്തത്. മസ്‌കത്തിലെ അല്‍ അമരത്തിലെ വിലായത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 0.9 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം രേഖപ്പെടുത്തി. 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. മസ്‌കറ്റില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രം.
ജനുവരി 1, 2025 ബുധനാഴ്ച, ദോഫാര്‍ ഗവര്‍ണറേറ്റിലെ ഷാലിമിലെ വിലായത്തിലും അല്‍ ഹലാനിയത്ത് ദ്വീപിലും 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തി. സലാലയില്‍ നിന്ന് ഏകദേശം 190 കിലോമീറ്റര്‍ വടക്കുകിഴക്കായി 6 കിലോമീറ്റര്‍ ആഴത്തിലാണ് ഈ ഭൂകമ്പം ഉണ്ടായത്.
Light earthquake in Oman; No casualty
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."