അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് കാല്‍നടയാത്രക്കാരി മരിച്ചു
തിരുവനന്തപുരം: കാല്‍നടയാത്രക്കാരിക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ദാരുണ മരണം. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അല്‍ഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. ഇന്നലെ രാത്രി മടവൂര്‍ തോളൂരില്‍ വച്ച് എട്ടു മണിയോടെയായിരുന്നു അപകടം.
വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. റോഡിന്റെ വലതുവശത്തുകൂടിയാണ് ഇവര്‍ നടന്നിരുന്നത്. അതിനിടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ സബീന മരിച്ചു.
റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ സാബു എന്നയാളാണു കാര്‍ ഓടിച്ചിരുന്നത്. മറ്റൊരാള്‍ കൂടി കാറിലുണ്ടായിരുന്നു. വാഹനം അമിതവേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അല്‍ഫി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.
In Thiruvananthapuram, a pedestrian was tragically killed after being struck by a car traveling at high speed. The incident took place in Pallimeda, where 39-year-old Sabina died on the spot. Her 17-year-old daughter, Alfiyya, sustained serious injuries and is undergoing treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."