HOME
DETAILS
MAL
റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ടെയിന്‍ തട്ടി 3 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
January 03 2025 | 05:01 AM
പട്‌ന: മൊബൈല്‍ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ 3 വിദ്യാര്‍ഥികള്‍ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചെമ്പാരന്‍ ജില്ലയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. ഫര്‍ക്കാന്‍ അലം, സമീര്‍ അലം, ഹബീബുല്ല അന്‍സാരി എന്നിവരാണു മരിച്ചത്. മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല.
നര്‍കട്ടിയാഗഞ്ച്-മുസഫര്‍പുര്‍ റെയില്‍വേ പാളത്തില്‍ മുഫസില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മന്‍സ ടോളയിലെ റോയല്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇവരുടെ മൃതശരീരം അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."