ഗൾഫ് കപ്പ് സെമിയിൽ സഊദിയെ വീഴ്ത്തി ഒമാൻ, കുവൈറ്റിനെ തകർത്ത് ബഹറിൻ; ഇനി കലാശപോരാട്ടം
കുവൈറ്റ്: അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഒമാനും ബഹറിനും ഏറ്റുമുട്ടും. ജനുവരി നാലിന് ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആവേശകരമായ ഫൈനൽ മത്സരം നടക്കുക. സെമി ഫൈനലിൽ സഊദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഒമാൻ ഫൈനലിലേക്ക് മുന്നേറിയത്.
മത്സരത്തിൽ ഒമാനിന് വേണ്ടി അർഷാദ് അൽ അലവി(74), അലി അൽ ബുസൈദി(85) എന്നിവരാണ് ഗോളുകൾ നേടിയത്. മുഹമ്മദ് കണ്ണോ(87 ) ആണ് സഊദി അറേബ്യക്ക് വേണ്ടി ലക്ഷ്യം കണ്ടത്. മത്സരത്തിൽ ഇയു ടീമുകളിലെയും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഒമാൻ താരം അൽ മന്ദർ റാബിയ സെയ്ദ് അൽ അലവി മത്സരത്തിന്റെ 34ാം മിനിറ്റിൽ റെഡ് കാർഡ് കണ്ട് പുറത്തായപ്പോൾ സഊദി ഇഞ്ചുറി ടൈമിൽ അബ്ദുല്ല ഹവ്സാവിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
സെമി ഫൈനലിലെ മറ്റൊരു മത്സരത്തിൽ കുവൈറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബഹറിൻ കലാശപോരാട്ടത്തിനു യോഗ്യത നേടിയത്. മത്സരത്തിൽ ബഹറിന് വേണ്ടി മുഹമ്മദ് മർഹൂൺ ആണ് ബഹറിന്റെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ 74ാം മിനിറ്റിൽ ആയിരുന്നു താരം ഗോൾ നേടിയിരുന്നത്.
മഹ്ദി അബ്ദുൽ ജബ്ബാർ ചുവപ്പ് കാർഡ് പുറത്തായിരുന്നു. മത്സരത്തിൽ 52ാം മിനിറ്റിൽ ആയിരുന്നു താരം പുറത്തായത്. ബാക്കിയുള്ള സമയങ്ങളിൽ 10 പെരുമായാണ് ബഹറിൻ പന്തുതട്ടിയത്. എന്നാൽ ഈ അവസരം കൃത്യമായി വിനിയോഗിക്കാൻ കുവൈറ്റിന് സാധിക്കാതെ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."