'പുതുവത്സര സമ്മാന'വുമായി കെ.എസ്.ഇ.ബി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും കൂടും, ജനുവരി മുതല്‍ യൂനിറ്റിന് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കാന്‍ നീക്കം
കേരളത്തിലെ ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ പുതുവത്സര സമ്മാനം. ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കും. വൈദ്യുതി നിരക്ക് കൂട്ടിയിട്ടും സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബിയുടെ നീക്കത്തിന് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. യൂണിറ്റിന് 17 പൈസയായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്.
ജനുവരിയില്‍ സ്വന്തം നിലയില്‍ യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കാന്‍ നേരത്തെ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. അതനുസരിച്ച് ജനുവരി മാസം സര്‍ ചാര്‍ജ് ആയി മൊത്തം പിരിക്കുക യൂണിറ്റിന് 19 പൈസ വരെയാകുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. നവംബര്‍ മാസം വൈദ്യുതി വാങ്ങിയതില്‍ 17.79 കോടി രൂപ ബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര് ആദ്യത്തിലെ വൈദ്യുതി നിരക്ക് വര്‍ധന ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ ബാധകമാക്കിയിരുന്നു. യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു അന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."