HOME
DETAILS

നിതീഷ്‌കുമാറിന്റെ ബി ടീം; പ്രശാന്ത് കിഷോറിനെതിരെ ആഞ്ഞടിച്ച് തേജ്വസി യാദവ്

  
Web Desk
December 30 2024 | 07:12 AM

Nitish Kumars B Team Tejwasi Yadav lashes out at Prashant Kishore

പറ്റ്‌ന: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ അടുത്തിടെ രൂപീകരിച്ച ജന്‍ സൂരജ് പാര്‍ട്ടി നിതീഷ് കുമാറിന്റെ സഖ്യത്തിന്റെ 'ബി ടീമായി' പ്രവര്‍ത്തിക്കുന്നുവെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് ആരോപിച്ചു.

അടുത്തിടെ നടന്ന ബീഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ സിസിഇ പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥിളെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുന്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ് പ്രശാന്ത് കിഷോറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഡിസംബര്‍ 13ന് ബീഹാര്‍ പിഎസ്‌സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. പരീക്ഷാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. 

ഈ പ്രസ്ഥാനം ആരംഭിച്ചത് ഉദ്യോഗാര്‍ഥികളാണ്. ഗാര്‍ദാനി ബാഗില്‍ രണ്ടാഴ്ചയോളം നീണ്ട ധര്‍ണ സര്‍ക്കാരിനെ വിറളി പിടിപ്പിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍, സര്‍ക്കാരിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ വന്നുസമരം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്, തേജസ്വി യാദവ് പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ആരോപിച്ച് ഇന്നലെയാണ് ആയിരത്തിലധികം വരുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പറ്റ്‌നയിലെ ഗാന്ധി മൈതാനിയിലാണ് ഉദ്യോഗാര്‍ഥികള്‍ തടിച്ചുകൂടിയത്. പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്. പൊലിസിന്റെ ഉച്ചഭാഷിണികള്‍ തകര്‍ക്കുകയും ഡ്യൂട്ടിയിലായിരുന്ന മജിസ്‌ട്രേറ്റുമാരുമായും പൊലിസ് ഉദ്യോഗസ്ഥരുമായും പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.

പരീക്ഷ റദ്ദാക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടി ബിപിഎസ്‌സി ആരോപണങ്ങള്‍ തള്ളി. സമരം അക്രമാസക്തമാക്കിയതിന്റെ പേരില്‍ പ്രശാന്ത് കിഷോറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം: രണ്ട് സ്‌കൂളുകളെ വിലക്കി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം; റാസ് അൽ ഖൈമ നേടിയത് രണ്ട് ഗിന്നസ് റെക്കോർഡുകൾ

uae
  •  2 days ago
No Image

ഖത്തർ മെട്രോ പാസ് പ്രത്യേക വിലക്കിഴിവ് 2025 ഏപ്രിൽ വരെ നീട്ടി

qatar
  •  2 days ago
No Image

വയനാട് പുനരധിവാസം: ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജന്‍

Kerala
  •  2 days ago
No Image

തുര്‍ക്കിയിലുടനീളം 42 അനധികൃത കുടിയേറ്റക്കാരെ പൊലിസ് പിടികൂടി

International
  •  2 days ago
No Image

മനു ഭാക്കർ, ഡി ഗുകേഷ് അടക്കമുള്ള നാല് അത്‌ലറ്റുകൾക്ക് ഖേൽരത്ന പുരസ്‌കാരം

Others
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനം:  മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍

National
  •  2 days ago
No Image

പെന്‍ഷന്‍ പ്രായം പുതുക്കി നിശ്ചയിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

ഭോപാല്‍ ദുരന്തം: 40 വര്‍ഷത്തിന് ശേഷം മാലിന്യം നീക്കിത്തുടങ്ങി, നീക്കുന്നത്  377 ടണ്‍ വിഷാവശിഷ്ടങ്ങള്‍

Kerala
  •  2 days ago
No Image

'അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കി' കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശന്‍ 

Kerala
  •  2 days ago