സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം: രണ്ട് സ്കൂളുകളെ വിലക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച രണ്ടു സ്കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തിരുന്നാവായ നാവ മുകുന്ദ സ്കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്കൂളിനുമാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
എറണാകുളത്തു നടന്ന കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് സ്കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സ്കൂള്‍ കലാകായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാലങ്ങളില്‍ വിലക്കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ കായിക മേളയുടെ സമാപന ചടങ്ങില്‍ അധ്യാപകരും കുട്ടികളുമായി നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."