HOME
DETAILS
MAL
ഖത്തർ മെട്രോ പാസ് പ്രത്യേക വിലക്കിഴിവ് 2025 ഏപ്രിൽ വരെ നീട്ടി
Web Desk
January 02 2025 | 12:01 PM
മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് 2025 ഏപ്രിൽ വരെ പ്രത്യേക പ്രചാരണ നിരക്കിൽ ലഭ്യമാണെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി. 2024 ഡിസംബർ 31-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
🎉 Great news! Our special 30-Day metropass promotion is now extended until 30 April 2025!
— Doha Metro & Lusail Tram (@metrotram_qa) December 31, 2024
Continue to enjoy this fantastic offer and embrace a greener, healthier way to travel this new year. 🌱🚇 #DohaMetro #LusailTram #GoGreen pic.twitter.com/Id8pAM9klD
സ്ഥിരം യാത്രികരെ ലക്ഷ്യമിട്ട് കൊണ്ട് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം പുറത്തിറക്കിയ മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസിന്റെ ആനുകൂല്യം നേരത്തെ 2024 ഡിസംബർ 31 വരെയാണ് ഏർപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ ഏപ്രിൽ വരെ നീട്ടിയതായി അധികൃതർ അറിയിച്ചത്.
ഈ കാലയളവിൽ 99 റിയാലിന് മെട്രോപാസ് ലഭിക്കും. ഈ മെട്രോപാസ് ഉപയോഗിച്ച് കൊണ്ട് ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയിൽ യാത്രക്കാർക്ക് തുടർച്ചയായി 30 ദിവസത്തെ പരിമിതിയില്ലാത്ത യാത്രാ സേവനങ്ങൾ ലഭിക്കും.
Qatar Metro has extended its special offer on metro passes until April 2025, providing commuters with continued affordable and convenient travel options.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."