പെന്‍ഷന്‍ പ്രായം പുതുക്കി നിശ്ചയിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കുവൈത്ത് മന്ത്രിമാരുടെ കൗണ്‍സില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിന് അനുസൃതമായി വിരമിച്ചവര്‍ക്കുള്ള പെന്‍ഷനു പുതിയ പ്രായപരിധി നിശ്ചയിച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സിലിന്റെ പ്രതിവാര യോഗത്തില്‍ എടുത്ത തീരുമാനം,
യോഗ്യരായ ജീവനക്കാരുടെ വിരമിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നാണ് കൗണ്‍സിലിന്റെ കണക്കുകൂട്ടല്‍.
സ്ത്രീകള്‍ക്ക് 50 വയസ്സും പുരുഷന്മാര്‍ക്ക് 55 വയസ്സുമാണ് പുതുക്കിയ പ്രായപരിധി. കൂടാതെ പരമാവധി 30 വര്‍ഷം സേവന കാലാവധിയുള്ളവര്‍ക്കും ഇപ്പോള്‍ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് കാബിനറ്റ് പ്രഖ്യാപിച്ചു. ഈ പെന്‍ഷന് അര്‍ഹതയുള്ള ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വീസ് ബ്യൂറോയ്ക്ക് നല്‍കുന്നതിന് സാമൂഹിക സുരക്ഷയ്ക്കുള്ള പൊതു സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചുമതല വേഗത്തില്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ബ്യൂറോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."