UAE Updates: ഈ പുതിയ 12 മാറ്റങ്ങള്‍ നിങ്ങളെയും ബാധിക്കും; 2025ലെ യു.എ.ഇയിലെ മാറ്റങ്ങള്‍ അറിയാം
അബൂദബി: യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകുന്ന സമയംകൂടിയാണ് പുതുവര്‍ഷം. 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്വദേശിവത്കരണം കൂട്ടല്‍, ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ ട്രെയിന്‍ യാത്ര, ഇ- വാഹന ചാര്‍ജിങിന് ഫീസ്.. തുടങ്ങിയ നിയമങ്ങളാണ് പുതുതായി വരുന്നത്.
1. പുതിയ ട്രാഫിക് നിയമം
നിലവിലുള്ള ട്രാഫിക് നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ട്രാഫിക് നിയന്ത്രണത്തെക്കുറിച്ചുള്ള പുതിയ ഉത്തരവാണ് 2025ലെ ഏറ്റവുംപ്രധാന മാറ്റങ്ങളിലൊന്ന്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായം 17 ആയി കുറയ്ക്കുന്നതും മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
* മദ്യപിച്ച് വാഹനമോടിച്ചതിന് 100,000 ദിര്‍ഹം വരെ പിഴ കൂടാതെ/അല്ലെങ്കില്‍ ജയില്‍.
* ജയ്‌വാക്കിംഗിന് (അനുമതിയില്ലാത്ത ഭാഗങ്ങളില്‍ റോഡ്ര് ക്രോസ് ചെയ്യല്‍) കടുത്ത പിഴകള്‍.
* വാഹനമിടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോകുന്ന കേസുകളില്‍ 100,000 ദിര്‍ഹം വരെ പിഴയും രണ്ട് വര്‍ഷം തടവും (ഇര മരിച്ചാല്‍ കേസ് മാറും)
2025 മാര്‍ച്ച് 29 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
2. അബുദബിയിലും ദുബൈയിലും എയര്‍ ടാക്‌സികള്‍
യുഎഇ നിവാസികള്‍ക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു പ്രധാന മാറ്റം അബൂദബിയിലും ദുബൈയിലും എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കുന്നതാണ്. അബൂദബിയിലും ദുബൈയിലും ഈ വര്‍ഷം തന്നെ എയര്‍ ടാക്‌സി ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
റണ്‍വേയുടെ ആവശ്യമില്ലാതെ കുത്തനെ പറക്കാനും ഇറങ്ങാനും കഴിയുന്നതാണ് എയര്‍ ടാക്‌സികള്‍ എയര്‍ ടാക്‌സികള്‍ക്കായുള്ള ആദ്യ സ്റ്റേഷന്റെ നിര്‍മാണം ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാണ് നിര്‍മാണം ആരംഭിച്ച ആദ്യത്തെ വെര്‍ടിപോര്‍ട്ട്. പ്രതിവര്‍ഷം 42,000 ലാന്‍ഡിങ്ങ് ചെയ്യാനുള്ള ശേഷി ഇതിനുണ്ടാകും. 1,70,000 യാത്രക്കാരെ ഉള്‍ക്കൊള്ളും. ആദ്യഘട്ടത്തില്‍ ഡൗണ്‍ ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കും. പദ്ധതി പൂര്‍ത്തിയായാല്‍ പാംജുമൈറയില്‍ നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പത്തു മിനിറ്റു കൊണ്ടെത്താം. സാധാരണ ഗതിയില്‍ മുക്കാല്‍ മണിക്കൂര്‍ എടുക്കുന്ന യാത്രയാണ് പത്തു മിനിറ്റിനുള്ളില്‍ സാധ്യമാകാന്‍ പോകുന്നത്.
3. അല്‍ മക്തൂം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അവസാനിച്ചു
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അല്‍ മക്തൂം പാലം ഭാഗികമായി അടച്ചിടുന്നു. ജനുവരി 16 വരെ പാലം അടച്ചിടും. പ്രധാന പാലം തിങ്കള്‍ മുതല്‍ ശനിവരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയും ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിനങ്ങളിലും 24 മണിക്കൂറും അടച്ചിടും. ബാക്കി സമയങ്ങളില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം നടക്കും.
4. അബൂദബിയില്‍ സ്മാര്‍ട്ട് യാത്രാ സംവിധാനം
അബുദബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബയോമെട്രിക് പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം 2025ല്‍ എല്ലാ സുരക്ഷാ പോയിന്റുകളിലേക്കും എല്ലാ എയര്‍ലൈനുകളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിപുലീകരിക്കും.
ഇത്തിഹാദ് എയര്‍വേയ്‌സിനും മറ്റ് അഞ്ച് എയര്‍ലൈനുകള്‍ക്കും ഒപ്പം യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കായി ഫ്യൂച്ചറിസ്റ്റിക് സിസ്റ്റം ഘട്ടം ഘട്ടമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംവിധാനം നിലവില്‍വരുന്നതോടെ, ബോര്‍ഡിംഗ് പാസോ പാസ്‌പോര്‍ട്ടോ ഈ ചെക്ക്‌പോസ്റ്റുകളിലൊന്നും വെരിഫിക്കേഷനായി എടുക്കേണ്ട ആവശ്യമില്ലാതെ തന്നെ എയര്‍പോര്‍ട്ടിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും അവരുടെ ഇമിഗ്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഷോപ്പിംഗ് നടത്താനും ലോഞ്ചുകള്‍ ഉപയോഗിക്കാനും കഴിയും.
5. പ്ലാസ്റ്റിക് നിരോധനം വിപുലീകരിക്കും
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ദുബൈയില്‍ ഏര്‍പ്പെടുത്തിയ നിരോധനം സമ്പൂര്‍ണമാക്കും. ജൂണ്‍ മുതല്‍ ആണ് ഇത് പ്രാബല്യത്തില്‍വരിക.
6. ഡിജിറ്റല്‍ നോള്‍ കാര്‍ഡുകള്‍ വിപുലീകരിക്കും
ദുബൈയിലെ മെട്രോകളുടെയും ബസുകളുടെയും സ്ഥിരം ഉപയോക്താക്കള്‍ക്കും അവരുടെ ഫോണുകള്‍ അടുത്ത വര്‍ഷം NOL Card ആയി ഉപയോഗിക്കാനാകും. എല്ലാ ഫോണ്‍ ഉപയോക്താക്കളിലേക്കും ഈ വര്‍ഷം ഇത് വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ നോള്‍ കാര്‍ഡ് നിലവില്‍ സാംസങ്ങ്, Huawei ഫോണ്‍ കമ്പനികള്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ.
എമിറേറ്റിലെ മിക്ക സ്ഥലങ്ങളിലും സ്വീകരിക്കുന്ന പേയ്‌മെന്റ് ഓപ്ഷനായി കാര്‍ഡ് മാറുന്നതോടെ പലചരക്ക് കടകളില്‍ ഷോപ്പിംഗ് നടത്താനും പാര്‍ക്കിംഗിന് പണം നല്‍കാനും ദുബൈയിലെ പൊതു പാര്‍ക്കുകളില്‍ പ്രവേശിക്കാനും നോള്‍ കാര്‍ഡ് ഉപയോഗിക്കാം.
7. അബുദബിയിലെ ആരോഗ്യകരമായ ഭക്ഷണം
പോഷക ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് കണ്ടെത്താന്‍ കടകളിലുള്ള ലേബലില്‍ എല്ലാ ചേരുവകളും വായിക്കേണ്ട ആവശ്യം ഇനി ഇല്ലാതാക്കുന്നു. അബുദബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലുമായുള്ള സഹകരണത്തോടെ നടത്തുന്ന പദ്ധതിപ്രകാരം ഉല്‍പ്പന്നത്തിന്റെ പോഷകമൂല്യത്തെ ഗ്രേഡ് ചെയ്യുന്ന 'nturimark' ലേബല്‍ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
8. പൊതു ബസ് സ്റ്റോപ്പുകളില്‍ സൗജന്യ വൈഫൈ
നിലവില്‍ ചില ബസ് സ്റ്റോപ്പുകളില്‍ മാത്രമുള്ള സൗജന്യ വൈഫൈ സംവിധാനം എല്ലാ പൊതു ബസ് സ്റ്റോപ്പുകളിലേക്കും വ്യാപിപ്പിക്കും.
9. പുതിയ സാലിക്ക് ചാര്‍ജുകള്‍
ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിംഗും (സാലിക്ക്) പരിഷ്‌കാരം അടുത്തമാസത്തോടെ നടപ്പാക്കും. ജനുവരി അവസാനം ആരംഭിക്കാനിരിക്കുന്ന വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിംഗ് (സാലിക്) സംവിധാനം പുലര്‍ച്ചെ 1 മണിക്കും പുലര്‍ച്ചെ 6 മണിക്കും ഇടയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ടോള്‍ ഫ്രീ സൗകര്യം ഒരുക്കുന്നതാണ്.
രാവിലെ ആറു മുതല്‍ രാവിലെ പത്തു വരെയും വൈകീട്ട് നാലു മണി മുതല്‍ രാത്രി എട്ടു വരെയുമുള്ള സമയത്ത് ആറു ദിര്‍ഹം ടോള്‍ നല്‍കണം.
രാവിലെ പത്തു മണി മുതല്‍ വൈകീട്ട് നാലു വരെയും രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ നാലു ദിര്‍ഹവും ടോള്‍ നല്‍കണം.
അവധി ദിനങ്ങളില്‍ 4 ദിര്‍ഹമായിരിക്കും ടോള്‍ നിരക്ക്.
10. ദുബൈയില്‍ പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍
അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ദുബൈയില്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം, ഗ്രാന്‍ഡ് ഇവന്റ് പാര്‍ക്കിംഗ് എന്നിങ്ങനെയുള്ള കാറ്റഗറിയില്‍ ആയിരിക്കും.
പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍:
തിരക്കേറിയ സമയം (രാവിലെ 8 - 10 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും):
പ്രീമിയം പാര്‍ക്കിംഗ്: മണിക്കൂറിന് 6 ദിര്‍ഹം
സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിംഗ്: മണിക്കൂറിന് 4 ദിര്‍ഹം
തിരക്കില്ലാത്ത സമയം (രാവിലെ 10 വൈകിട്ട് 4, രാത്രി 8 10 മണി): നിരക്കുകളില്‍ മാറ്റമില്ല
സൗജന്യ പാര്‍ക്കിംഗ്:
രാത്രി: 10 മുതല്‍ രാവിലെ 8 വരെ
ഞായറാഴ്ച ദിവസം മുഴുവന്‍ ഫ്രീ
2025 മാര്‍ച്ച് അവസാനം മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
11. യുഎഇയില്‍ പുതിയ ഇവി ചാര്‍ജിംഗ് ഫീസ് (UAEV)
സമീപത്തെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്താനും തത്സമയ ചാര്‍ജര്‍ ലഭ്യത പരിശോധിക്കാനും പേയ്‌മെന്റുകള്‍ നടത്താനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പാണിത്.
12. ദുബൈയില്‍ മലിനജലത്തിന്റെ ഫീസ് കൂട്ടി
ദുബൈയ് മുനിസിപ്പാലിറ്റി നിയന്ത്രിക്കുന്ന പ്രദേശങ്ങളിലെ താമസക്കാര്‍ക്കും ബിസിനസ്സുകള്‍ക്കും ജനുവരി മുതല്‍ ഉയര്‍ന്ന മലിനജല ചാര്‍ജുകള്‍ ഏര്‍പ്പെടുക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും വര്‍ധനവ് നടപ്പാക്കുക. ഇത് ജല, വൈദ്യുതി ബില്ലുകളില്‍ പ്രതിഫലിക്കും.
പുതുക്കിയ ഫീസ് ഇതായിരിക്കും:
2025ല്‍ ഓരോ ഗാലനും 1.5 ഫില്‍സ്
2026ല്‍ ഓരോ ഗാലനും 2 ഫില്‍സ്
2027ല്‍ ഒരു ഗാലണിന് 2.8 ഫില്‍സ്
10 വര്‍ഷത്തിനിടെ ആദ്യമായാണ് മലിനജല ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തുന്നത്.
These are the new changes coming to the UAE in 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."