തുര്‍ക്കിയിലുടനീളം 42 അനധികൃത കുടിയേറ്റക്കാരെ പൊലിസ് പിടികൂടി
ഇസ്തംബൂള്‍: പുതുവത്സരാഘോഷത്തില്‍ അനധികൃതമായി തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിച്ച 42 അഭയാര്‍ത്ഥികളെ തുര്‍ക്കി പൊലിസ് പിടികൂടിയതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ അറിയിച്ചു.
'2024ന്റെ അവസാന ദിവസം, രാജ്യവ്യാപകമായി ഷീല്‍ഡ് 37 റെയ്ഡുകളില്‍ ആകെ 42 അഭയാര്‍ത്ഥികളെ പിടികൂടി,' യെര്‍ലികായ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു, ഇവരില്‍ 14 പേര്‍ വിദേശ പൗരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊത്തം 380,807 ആളുകളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചതായും രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ പിടികൂടിയ 764 അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മുതല്‍ 1.1 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ തുര്‍ക്കി പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ്. തൊട്ടുപിന്നില്‍ സിറിയന്‍ പൗരന്മാരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."