ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യു.എ.ഇ
ദുബൈ: ശൈത്യവും പട്ടിണിയും ശക്‌തമാകുന്നതിനിടെ ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ. ഗാലൻ്റ് നൈറ്റ്-3 ഓപറേഷൻ്റെ ഭാഗമായി വിമാന മാർഗം യുഎഇ ഗസ്സയിലെത്തിച്ചത് 40 ടൺ സഹായവസ്‌തുക്കൾ. ഈജിപ്‌തിലെ റഫ അതിർത്തി വഴിയാണ് സഹായ വസ്‌തുക്കൾ ഗസ്സയിലെത്തിച്ചത്.
എമിറേറ്റ്സ് റെഡ് ക്രസൻ്റ്, സായിദ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഷാർജ ചാരിറ്റി ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെയാണ് സഹായ വസ്‌തുക്കൾ ശേഖരിച്ചത്. പാൽ, കുട്ടികൾക്കുള്ള പോഷകാഹാര പദാർഥങ്ങൾ, തണുപ്പുകാല വസ്ത്രങ്ങൾ, കുടുംബങ്ങൾക്ക് ആവശ്യമായ വസ്‌തുക്കളടങ്ങിയ റിലീഫ് ബാഗുകൾ തുടങ്ങിയവയാണ് പ്രധാനമായും എത്തിച്ചത്.
ഗസ്സയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ടീമംഗങ്ങൾ ശൈത്യകാല വസ്തുക്കളുടെയും ഭക്ഷണത്തിന്റെയും ദൗർലഭ്യമുണ്ടെന്ന് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിച്ചതെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ദുരിതാശ്വാസ വിഭാഗം മേധാവി സിൗദ് സുഹൈൽ അൽ മസ്‌റൂയി വ്യക്തമാക്കി. ആവശ്യങ്ങൾ സംബന്ധിച്ച് ദിവസേന വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The United Arab Emirates (UAE) has launched a campaign to provide humanitarian relief packages to Palestinian families and children affected by the ongoing crisis in Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."