ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്തായിരുന്നു തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടിൽ ഉണ്ടായിരുന്ന മകന്റെ ഭാര്യ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്. കാർത്ത്യായനി അമ്മ മുഖംമുഴുവൻ ചോരയുമായി മുറ്റത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. കാർത്ത്യായനി അമ്മയുടെ മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
A heart-wrenching incident occurred in Alappuzha, Kerala, where an elderly woman succumbed to injuries after being attacked by a street dog.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."