HOME
DETAILS

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് നഷ്ടമായത് 11.8 കോടി രൂപ

  
Web Desk
December 24 2024 | 06:12 AM

Bengaluru Techie Loses  118 Crore After Digital Arrest

ബംഗളുരു: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് നഷ്ടമായത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് 39 വയസുകാരനായ എന്‍ജിനീയറെ തട്ടിപ്പിനിരയാക്കിയത്. 

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ യുവാവിനെ വിളിച്ചത്. നവംബര്‍ 25 നും ഡിസംബര്‍ 12 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. 

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച തന്റെ സിം കാര്‍ഡ് നിയമവിരുദ്ധമായ പരസ്യങ്ങള്‍ക്കും ശല്യപ്പെടുത്തുന്ന സന്ദേശങ്ങള്‍ക്കും ഉപയോഗിച്ചതായി വിളിച്ചയാള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുംബൈ കൊളാമ്പ സൈബര്‍ പൊലിസ് കേസെടുത്തിട്ടുണ്ടെന്നും ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് മറ്റൊരു കോളുമെത്തി. ഇക്കാര്യം രഹസ്യമാക്കി വെക്കണമെന്നും വെര്‍ച്വല്‍ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ നേരിട്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. 

തുടര്‍ന്ന് വീഡിയോ കോള്‍ ചെയ്യാനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെട്ടു. മുംബൈ പൊലിസ് യൂണിഫോം ധരിച്ച ഒരാള്‍ വീഡിയോയില്‍ വിളിച്ച് ഒരു വ്യവസായി തന്റെ ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന് 6 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയെന്നും പറഞ്ഞു. പിന്നീട് നവംബര്‍ 25ന് വെരിഫിക്കേഷന്‍ നടപടികള്‍ക്കുവേണ്ടിയെന്നു പറഞ്ഞ് ഏതാനും അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പലതവണയായി 11.8 കോടി രൂപ എന്‍ജിനീയര്‍ തട്ടിപ്പുകാര്‍ക്ക് കൈമാറി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം പൊലിസില്‍ വിവരമറിയിച്ചത്. 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ല​ബ​നാ​ന് സ​ഹാ​യമെത്തിക്കുന്നത് തു​ടർന്ന് കു​വൈ​ത്ത്; മ​രു​ന്നും ഭ​ക്ഷ​ണ​വും പു​തപ്പുകളുമായി എട്ടാമത് വിമാനം ലെബനാനിലെത്തി

Kuwait
  •  2 hours ago
No Image

തിരുവല്ലയില്‍ കാരള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  2 hours ago
No Image

സി.ഐ.എസ്.എഫ് അം​ഗങ്ങൾക്ക് ഇനി  ഇഷ്‌ടപ്പെട്ട ജോലിസ്ഥലം തിരഞ്ഞെടുക്കാൻ അനുമതി

National
  •  3 hours ago
No Image

എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ആപ്പില്‍; 'സൂപ്പര്‍ ആപ്പു'മായി ഇന്ത്യന്‍ റെയില്‍വേ

Tech
  •  3 hours ago
No Image

അവശ്യവസ്‌തുക്കളുടെ വിലവർധനക്ക് നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ 

uae
  •  4 hours ago
No Image

കേരളത്തിലെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറെ കുറിച്ചറിയാം

Kerala
  •  4 hours ago
No Image

മഞ്ഞണിഞ്ഞ് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

Kerala
  •  4 hours ago
No Image

ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം സംസ്‌ഥാന സർക്കാരിനുണ്ട്; കേരള പിഎസ്‌സിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Kerala
  •  4 hours ago
No Image

തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; എട്ട് പേർക്ക് പരുക്കേറ്റു

Kerala
  •  5 hours ago
No Image

വർക്കലയിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം ലഹരി ഉപയോഗിച്ച യുവാക്കൾക്കെതിരെ പരാതി നൽകിയതിനെ തുടർന്ന്

Kerala
  •  5 hours ago