സന്തോഷ് ട്രോഫി: തോൽക്കാതെ കേരളം; തമിഴ്‌നാടിനെ സമനിലയില്‍ പിടിച്ചു
ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളത്തിനു സമനില. തമിഴ്‌നാടുമായുള്ള മത്സരം 1-1നു സമനിലയില്‍ പിരിഞ്ഞു. ഫൈനല്‍ റൗണ്ടില്‍ തുടർച്ചയായ മൂന്ന് ജയങ്ങളുമായി കേരളം നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. അപരാജിതരായാണ് കേരളത്തിന്റെ മുന്നേറ്റം. തമിഴ്‌നാടാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. 25ാം മിനിറ്റിൽ ജേസുരാജാണ് അവര്‍ക്ക് ഗോള്‍ സമ്മാനിച്ചത്.
അതേസമയം രണ്ടാം പകുതിയില്‍ നടത്ത മികച്ച സബ്സ്റ്റിറ്റിയൂഷനുകൾ കളിയില്‍ കേരളത്തിനു തിരിച്ചു വരവിനു അവസരമൊരുക്കി. 89ാം മിനിറ്റിൽ മുഹമ്മദ് അസ്‌ലം നല്‍കിയ ക്രോസില്‍ നിന്നു നിജോ ഗില്‍ബര്‍ട്ട് കേരളത്തിനായി സമനില ഗോൾ നേടി. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പകരക്കാരനായി എത്തിയ നിജോ കേരളത്തിനു സമനില സമ്മാനിച്ചത്.
ഇതോടെ കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ഈ മാസം 27ന് നടക്കുന്ന ക്വാര്‍ട്ടറില്‍ കേരളം ജമ്മു കശ്മീരിനെ നേരിടും.
Kerala has managed to hold Tamil Nadu to a draw in the Santosh Trophy, maintaining their unbeaten streak in the tournament.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."