HOME
DETAILS
MAL
സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; ജീവനക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു
Web Desk
December 24 2024 | 07:12 AM
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പ് കയറിയത്. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു.
ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം. പിന്നാലെ ജീവനക്കാര്‍ പാമ്പിനെ അടിച്ചുകൊന്നു. രണ്ട് ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ദര്‍ബാര്‍ ഹാളിന് പിന്നിലെ ഇടനാഴിയില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. എന്നാല്‍ ഏറെ നേരം തെരഞ്ഞെങ്കിലും പിന്നീട് പാമ്പിനെ കണ്ടെത്താനായില്ല. പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."