സൂറത്തില്‍ തീപിടിച്ച കാര്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
അഹമ്മദാബാദ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ഗുജറാത്തിലെ സുറത്തില്‍ ഉദ്‌ന മഗ്ദനല്ല റോഡിലാണ് അപകടമുണ്ടായത്. വണ്ടി ഓടിച്ചിരുന്ന ദീപക് പട്ടേല്‍ (42) എന്നയാളാണ് മരിച്ചത്. തീപിടിച്ചതിന് പിന്നാലെ വാഹനം പൊട്ടിത്തെറിച്ചു. കാറിയല്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
കാറില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ തന്നെ യുവാവ് ബോധരഹിതനാവുകയും ചെയ്തു. തീ ശക്തമായിരുന്നതിനാല്‍ ദീപകിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കാറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ വാഹനത്തിന്റെ സാങ്കേതിക തകരാറുകളോ ആയിരിക്കാം തീപിടുത്തത്തിന് കാരണമായതെന്നാണ് അനുമാനം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
man died in surath after car got fire in ahammadabad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."