'ഇതൊക്കെ ഹിന്ദുക്കളെ പറ്റിക്കാനാണ് ചെയ്യുന്നത്'; സംഭല്‍ പള്ളിക്ക് സമീപം പുതിയ ക്ഷേത്രം 'കണ്ടെത്തി'യതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍
കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ തീവ്രഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദിന് സമീപം ക്ഷേത്രം കണ്ടെത്തിയെന്ന വാര്‍ത്തയെ പരിഹസിച്ച് സംഘ്പരിവാര്‍ സഹയാത്രികനും പ്രഭാഷകനും വലതുപക്ഷ ക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. (Sangh Parivar associate, speaker and right-wing activist Rahul Easwar has mocked the news that a temple has been found near the Shahi Masjid in Sambhal, which is claimed by Hindutva extremimts in Uttar Pradesh.) ഇതെല്ലാം പാവപ്പെട്ട ഹൈന്ദവവിശ്വാസികളെ പറ്റിക്കാന്‍ വേണ്ടിയുണ്ടാക്കുന്ന കഥകളാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ പേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:
നമ്മളെ എന്ന് പറഞ്ഞാല്‍ ഹിന്ദുക്കളെ പറ്റിക്കാനാണ് ഇതെല്ലാം ചെയ്യുന്നത്. എന്നിട്ട് ഒരു വിശ്വാസ്യത ഉണ്ടാക്കാനായിട്ട് ഇതൊക്കെ പരിശോധിക്കണമെന്ന് പറഞ്ഞ് പുരാവസ്തു വകുപ്പിന് (ASI) കത്തെഴുതും എന്നും പറയുന്നു. കണ്ടെത്തിയ അമ്പലത്തില്‍ പൂജ തുടങ്ങുകയും ചെയ്‌തെന്നുമൊക്കെയാണ് വാര്‍ത്ത. പൂജയും അമ്പലവും എല്ലാം നല്ലതാണ്. പക്ഷേ ഇതൊക്കെ നല്ല മനസ്സോട് കൂടിയാവണം. ഒരാളെയും ദ്രോഹിക്കാന്‍ വേണ്ടിയാകരുത്. ഹിവ്ദു മുസ്ലിം സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാകരുത്. സംഭലിലിലെ പള്ളിയില്‍നിന്ന് ഒരുകിലോമീറ്റര്‍ അടുത്താണ് അമ്പലം കണ്ടെത്തിയതെന്നാണ് വാര്‍ത്ത. ഇവിടെ അമ്പലം വരുന്നത് നല്ലതാണ്. പക്ഷേ അതൊരു പള്ളിയുടെയോ ചര്‍ച്ചിന്റെയോ മേലെ ആകരുത്.
മതത്തിന്റെ പേരില്‍, വിശ്വാസികളെ ചൂഷണംചെയ്യാനായി പല തന്ത്രങ്ങളും പയറ്റുകയാണ്. പല വിഗ്രഹങ്ങളും ഒറിജനല്‍ അല്ല. ചിലത് കുഴിച്ചിട്ട് പിന്നീടത് എടുത്ത് കലാപം ഉണ്ടാക്കുകയാണ്. ഗണപതിയോട് എനിക്ക് ഇഷ്ടമാണ്. എന്റെ വീടിന് മുന്നില്‍ മൂന്ന് ഗണപതി വിഗ്രഹങ്ങള്‍ ഉണ്ട്. ഇപ്പോള്‍ പുതിയ വിഗ്രങ്ങള്‍ ഉയര്‍ന്നുവരികയാണ്. സത്യത്തില്‍ മനുഷ്യര്‍ക്കിടയിലെ സ്‌നേഹമാണ് ഉയര്‍ന്നുവരേണ്ടത്. അതാണ് ഏറ്റവും വലുത്. മുസ്ലിംകളുടെ മസ്ജിദിന് പുറത്ത് അല്ല അമ്പലം നിര്‍മിക്കേണ്ടത്. ഒരു മസ്ജിദ് എന്നും മസ്ജിദായി നിലനില്‍ക്കണം. ചര്‍ച്ച് എന്നും ചര്‍ച്ച് ആയും നിലനില്‍ക്കണം. ഗുരുദ്വാര എന്നും ഗുരുദ്വാരയായും നിലനില്‍ക്കണം- രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്രം 'കണ്ടെത്തിയ'തില്‍ സംഭലിലെ ഹിന്ദുക്കള്‍ക്ക് പറയാനുള്ളത്
നേരത്തെ സംഭലില്‍ കണ്ടെത്തിയെന്ന് പറയുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള ജില്ലാ ഭരണാധികാരികളുടെ ഭാഷ്യ തള്ളി പ്രദേശ്തതെ ഹിന്ദുക്കള്‍ രംഗത്തുവന്നിരുന്നു. ഷാഹി മസ്ജിദിനോട് ചേര്‍ന്നുള്ള സ്ഥലമായ ഖഗ്ഗു സറായിയില്‍ ആണ് ചെറിയ ക്ഷേത്രം കണ്ടെത്തിയത്. ഷാഹി മസ്ജിദിന് താഴെയോ അതിന്റെ കോംപൗണ്ടിലോ അല്ല ക്ഷേത്രം ഉള്ളത്. പള്ളി സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ വിജനവും ആള്‍പെരുമാറ്റവും ഇല്ലാതിരുന്ന സ്ഥലത്താണ് ക്ഷേത്രം കണ്ടെത്തിയത്. പ്രദേശത്ത് ഹിന്ദുക്കള്‍ താമസിക്കുന്നില്ലെങ്കിലും ക്ഷേത്രം തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നുവെന്ന് ഹിന്ദുക്കള്‍ അറിയിച്ചു. 2006 വരെ ക്ഷേത്രത്തില്‍ പൂജനടക്കുകയും ശുദ്ധീകരിക്കുകയും ചെയ്തുവരികയായിരുന്നുവെന്ന് അതിന്റെ പരിപാലകന്‍ ധര്‍മേന്ദ്ര റസ്‌തൊഗി പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ ധര്‍മേന്ദ്രയുടെ ഭൂമിവിറ്റ് മറ്റൊരുപ്രദേശത്തേക്ക് വീട് മാറുമ്പോള്‍ ക്ഷേത്രം പൂട്ടിയാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ക്ഷേത്രനിര്‍മിതികള്‍ സംരക്ഷിക്കുന്നതിനായി തങ്ങള്‍ തന്നെയാണ് മതില്‍നിര്‍മിച്ചതെന്നും ഒരാളും ക്ഷേത്രഭൂമി കൈയേറിയിട്ടില്ലെന്നും ധര്‍മേന്ദ്ര പറഞ്ഞു. ഇവിടെ ഭയക്കേണ്ട ഒന്നുമില്ല. ആര്‍ക്കും വരികയും പോകുകയുമാകാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രവും അതോടൊപ്പമുള്ള കിണറും ഉപയോഗിച്ചിരുന്നതായി നേരത്തെ ഇവിടെ താമസിച്ച പി. വെര്‍മയും സാക്ഷ്യപ്പെടുത്തി.
ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന. നേരത്തേ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വവാദത്തെ പിന്തുണച്ചിരുന്ന രാഹുല്‍ ഈശ്വര്‍, ഈടുത്തായി സംഘ്പരിവാരിന്റെ പല നിലപാടുകളെയും പരസ്യമായി എതിര്‍ത്തുവരികയാണ്. വിഘടിച്ചു കിടക്കുന്ന ഹൈന്ദവരെ പേടിപ്പിച്ച് ഒന്നിപ്പിക്കാന്‍ തീവ്ര ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ലവ് ജിഹാദ്, ഹലാല്‍ ജിഹാദ് പോലുള്ള ആഖ്യാനങ്ങളെന്നാണ് ഈയടുത്ത് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എപ്പോഴും ഒരു ശത്രുവിനെ/ അപരനെ സൃഷ്ടിക്കുകയും ആ ശത്രുവിനെ ചൂണ്ടിക്കാണിച്ച് അവര്‍ ആക്രമിക്കാന്‍ വരുന്നുണ്ടെന്നും ഭയപ്പെടുത്തി വളഞ്ഞ വഴിയില്‍ ഹൈന്ദവ ഏകീകരണം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെടുകയുണ്ടായി.
Rahul Easwar reacts to new temple discovered near Sambhal mosque
#SambhalJamaMasjid #Sambhal_Masjid#hindu#muslim#Islamophobia#kerala#UttarPradesh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."