HOME
DETAILS

അസദ് സിറിയ വിട്ടത് സൈനിക രഹസ്യങ്ങള്‍ ഇസ്റാഈലിന് ചോർത്തിയ ശേഷമെന്ന് ആരോപണം

  
December 20 2024 | 16:12 PM

There have been allegations that Syrian President Bashar al-Assad fled Syria after leaking military secrets to Israel

ദമാസ്‌കസ്: വിമത സൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെ നാടുവിട്ട മുന്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശര്‍ അല്‍ അസദ് സൈനിക രഹസ്യങ്ങള്‍ ഇസ്റാഈലിന് കൊമാറിയതായി ആരോപണം. പ്രസിഡന്റ് രാജ്യം വിട്ടത് ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാണെന്ന് തുര്‍ക്കി ദിനപത്രമായ ഹുറിയത്ത് റിപോര്‍ട്ട് ചെയ്യുന്നു. 

രാജ്യം വിടുമ്പോൾ ഇസ്റാഈല്‍ തന്നെ ആക്രമിക്കരുതെന്ന ഉറപ്പ് ലഭിക്കാനായാണ് ആയുധങ്ങളുള്ള സ്ഥലങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെ് ഹുറിയത്തിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

സിറിയന്‍ ഭരണകൂടത്തിന്റെ ആയുധങ്ങള്‍ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്റാഈലിന്റെ അവകാശവാദം. ബശ്ശര്‍ നാടുവിട്ട് 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് സിറിയയില്‍ നടന്നത്. കടലില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍, ആയുധനിര്‍മ്മാണ കേന്ദ്രങ്ങള്‍, വിമാനവേധ മിസൈലുകള്‍, 15 നാവികസേനാ കപ്പലുകള്‍ എന്നിവ ആക്രമണത്തിൽ തകര്‍ത്തെന്നാണ് ഐ.ഡി.എഫ് അവകാശപ്പെട്ടത്. കൂടാതെ സിറിയയില്‍ ആക്രമണം നടത്തുന്ന വീഡിയോയും ഇവര്‍ പങ്കുവെച്ചിരുന്നു.

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ടാര്‍ട്ടസിലെ ആയുധ താവളത്തിനു നേരെ ഇസ്റാഈല്‍ ആക്രമണം നടത്തിയതായി യു.കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും (എസ്.ഒ.എച്ച്.ആർ)  ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ നവംബര്‍ 27നായിരുന്നു വിമതര്‍ അസദ് ഭരണകൂടത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയത്. 

There have been allegations that Syrian President Bashar al-Assad fled Syria after leaking military secrets to Israel 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് മുസ്‌ലിംകള്‍ക്കെതിരെയല്ല; വിജയരാഘവനെ പിന്തുണച്ച് എം.വി ഗോവിന്ദനും

Kerala
  •  a day ago
No Image

യു.എസ് കോടതി വിധിക്ക് പിന്നാലെ വീണ്ടും കത്തി 'പെഗാസസ്' ലക്ഷ്യമിട്ട 300 പേരുകള്‍ വെളിപെടുത്തണമെന്ന് കേന്ദ്രത്തോട് കോണ്‍ഗ്രസ് 

International
  •  a day ago
No Image

പി ഗഗാറിനെ മാറ്റി; കെ റഫീഖ് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

Kerala
  •  a day ago
No Image

വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി നയം; വര്‍ഗീയവാദികള്‍ കേരളത്തില്‍ തലപൊക്കാന്‍ ശ്രമിക്കുന്നു: പി.കെ ശ്രീമതി

Kerala
  •  a day ago
No Image

പിടിച്ചാല്‍ കിട്ടാത്ത ഫോമില്‍ സലാഹ്; ഗോളിലും അസിസ്റ്റിലും ഒന്നാമന്‍; ക്ലബ്ബും പ്രീമിയര്‍ ലീഗ് തലപ്പത്ത്

Football
  •  a day ago
No Image

സൈനികന്‍ വിഷ്ണുവിന്റെ തിരോധാനം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

Kerala
  •  a day ago
No Image

സിറിയയില്‍ പുതിയ നീക്കത്തിന് സഊദി; വിമത നേതാവ് ജുലാനിയുമായി കൂടിക്കാഴ്ച നടത്തി

Saudi-arabia
  •  2 days ago
No Image

പൊലിസ് തലപ്പത്ത് പോര്; അജിത്കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയന്‍, നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

Kerala
  •  2 days ago
No Image

അന്യായ നിരക്ക് പിന്‍വലിച്ചില്ലെങ്കില്‍ പാനമ കനാല്‍ ഏറ്റെടുക്കും: ട്രംപ്

International
  •  2 days ago
No Image

വംശഹത്യയുടെ 443ാം നാള്‍; ഗസ്സയിലുടനീളം ഇസ്‌റാഈല്‍ നരവേട്ട, ആശുപത്രികളിലും സ്‌കൂളുകളിലും ബോംബ് വര്‍ഷം, കത്തിയമര്‍ന്ന് ടെന്റുകള്‍, കൊന്നൊടുക്കിയത് 50ലേറെ മനുഷ്യരെ

International
  •  2 days ago