HOME
DETAILS

ഗൂഢാലോചനയടക്കം ഏഴു വകുപ്പുകള്‍; എംഎസ് സൊല്യൂഷന്‍സിൽ പരിശോധന നടത്തി ക്രൈം ബ്രാഞ്ച്

  
December 20 2024 | 12:12 PM

Crime Branch Probes MS Solutions for Conspiracy and Other Charges

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്ത് ക്രൈംബാഞ്ച്. എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം എംഎസ് സൊല്യൂഷന്‍സിന്‍റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപകനെ സിഇഓ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നു.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ എന്നിവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.  എംഎസ് സൊല്യൂഷന്‍സ് ജീവനക്കാരേയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. എംഎസ് സൊല്യൂഷന്‍റെ കൊടുവള്ളിയിലെ ആസ്ഥാനത്ത് കേസെടുത്തതിനു പിന്നാലെ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. അതേസമയം എംഎസ് സൊല്യൂഷന്‍സ് സിഇഓ ഷുഹൈബ് ചക്കാലക്കല്‍  കഴിഞ്ഞ ഓണ പരീക്ഷയുടെ സമയത്ത് ഹൈസ്കൂള്‍ അധ്യാപകനായ അബ്ദുള്‍ ഹക്കീമിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു.

എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലെ ചോദ്യങ്ങൾ മാത്രം നോക്കി പരീക്ഷക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞതിനായിരുന്നു ഭീഷണിയെന്ന് അധ്യാപകനായ അബ്ദുള്‍ ഹക്കീം പറഞ്ഞു. ചോദ്യ പേപ്പര്‍ ചോരുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കപ്പെടണമെന്ന് വിദ്യാഭ്യാസ സ്ഥാപനമായ സൈലം ആവശ്യപ്പെട്ടു. കൂടാതെ സൈലത്തിനെതിരായ വിദ്വേഷ പ്രചാരണം തള്ളിക്കളയുന്നതായും ഡയറക്ടര്‍ ലിജീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പറും ചോര്‍ന്നെന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

I couldn't find more information on this topic. Try searching online for the latest updates on the Crime Branch investigation into MS Solutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ നല്ലേപ്പള്ളി സ്‌കൂളിന് മുന്നില്‍ യുവജന സംഘടനകളുടെ പ്രതിഷേധ കരോള്‍

Kerala
  •  2 days ago
No Image

കുവൈത്ത്; 4 ദിവസത്തിനുള്ളില്‍ എഐ കണ്ടെത്തിയത് 4,122 ട്രാഫിക് നിയമ ലംഘനങ്ങള്‍

Kuwait
  •  2 days ago
No Image

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന് ആണവ വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള അനുമതി: കേന്ദ്ര ഊർജ്ജ മന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട്; വാഹനങ്ങൾ തമ്മിലുരഞ്ഞു നടുറോഡിൽ കൂട്ടത്തല്ല്

Kerala
  •  2 days ago
No Image

തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

ഹോ തിരിച്ചു വരവ്; ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 days ago
No Image

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

National
  •  2 days ago
No Image

പി.പി അഫ്താബിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ്

International
  •  2 days ago
No Image

കൂത്തുപറമ്പ് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

uae
  •  2 days ago
No Image

വേമ്പനാട് കായലിൽ നിന്ന് കക്ക വാരാൻ പോയ 12 തൊഴിലാളികൾ കായൽ പായലിൽ കുടുങ്ങി

Kerala
  •  2 days ago