HOME
DETAILS

സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; ക്രൂരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

  
Web Desk
December 22 2024 | 06:12 AM

cpm-openly-spreads-communal-poison-says-kunjalikutty

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എം ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിടുകയാണ്. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ ഇളക്കുമെന്നും സി.പി.എം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസ്സിനെ കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് സി.പി.എം പിന്തുടരുന്നതെന്നും വോട്ട് ചോരുന്നു എന്ന ആധി സി.പി.എമ്മിനുണ്ടെന്നും അതുകൊണ്ടാണ് ഇത്രയും വര്‍ഗീയത പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സി.പി.എം വര്‍ഗീയത പച്ചയ്ക്കാണ് പറയുന്നതെന്നും ഇത് കേരളമാണ് എന്ന് ഓര്‍ക്കണമെന്നും വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുകയെന്നും വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റേതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്ന് വിജയരാഘവന്‍ മുമ്പ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ജപ്തി ഭയന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  a day ago
No Image

ഈ രണ്ട് എമിറേറ്റുകളിലെ താമസക്കാരാണ് യുഎഇയില്‍ ഏറ്റവും കുറവ് ഉറങ്ങുന്നത്...ഏതെല്ലാമെന്നറിയണ്ടേ?

uae
  •  a day ago
No Image

മാമി തിരോധാനക്കേസ്: ഡ്രൈവര്‍ രജിത് കുമാറിനെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

Kerala
  •  a day ago
No Image

കാലിഫോര്‍ണിയന്‍ കാട്ടുതീ യുഎസ്-ദുബൈ വിമാന സര്‍വീസിനെ ബാധിക്കുമോ? പ്രസ്താവനയുമായി എമിറേറ്റ്‌സ്

uae
  •  a day ago
No Image

സംഭല്‍ ഷാഹി മസ്ജിദ്: കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം- സുപ്രിം കോടതി 

National
  •  2 days ago
No Image

ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു

Kerala
  •  2 days ago
No Image

'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്‌റാഈലിന് നിങ്ങള്‍ നല്‍കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

International
  •  2 days ago
No Image

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 days ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ കാട്ടാക്കട അശോകന്‍ വധം: 8 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

Kerala
  •  2 days ago
No Image

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  2 days ago