ഫാം അസിസ്റ്റന്റ് തസ്തിക നികത്താതെ വെറ്ററിനറി സർവകലാശാല ; ഒഴിഞ്ഞുകിടക്കുന്നത് 59 തസ്തികകൾ
കൽപ്പറ്റ: ഫാം അസിസ്റ്റന്റ് തസ്തിതകൾ നികത്താതെ പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല. സർവകലാശാലയുടെ കീഴിലുള്ള പൂക്കോട്, മണ്ണൂത്തി, കോലാഹലമേട്, തുമ്പൂർമുഴി, തിരുവഴാംകുന്ന് ക്യാംപസുകളിലായി 59 ഒഴിവുകളാണ് ഇനിയും നികത്താത്തത്. 2011 മുതൽ 2024 ഏപ്രിൽ നാലു വരെയാണ് ഇത്രയും ഒഴിവുകളെന്ന് വിവരാവകാശ പ്രകാരമുള്ള രേഖയിൽ വ്യക്തമാക്കുന്നത്.
ഒഴിവുകളിൽ സ്ഥിര നിയമനം നടത്താതെ പിൻവാതിൽ നിയമനത്തിലൂടെ താൽകാലികമായി നികത്തിയാണ് സർവകലാശാലാ പ്രവർത്തനം. ഇതിനെതിരേ ഉദ്യോഗാർഥികൾ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. ഓരോ വർഷവും വരുന്ന ഒഴിവുകൾ സർക്കാരിലും പി.എസ്.സിയിലും റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിട്ടും രജിസ്ട്രാറുടെ ഓഫിസ് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന ആരോപണമുണ്ട്.
ഫാം തസ്തികകൾ പി.എസ്.സി വഴി നികത്തണമെന്ന സർക്കാർ ഉത്തരവുകളും അധികൃതർ അവഗണിക്കുകയാണ്.
2011 മുതൽ ഒഴിഞ്ഞു കിടന്ന ഫാം അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി വഴി നിയമനം നൽകാനെന്ന ചൂണ്ടിക്കാട്ടിയാണ് വിവിധ ഡിപ്ലോമ കോഴ്‌സുകൾ വെറ്റിനറി സർവകലാശാല ആരംഭിച്ചത്. ഈ കോഴ്‌സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർഥികളെയാണ് നിലവിൽ സ്ഥിര നിയമനത്തിന് നടപടി സ്വീകരിക്കാതെ അധികൃതർ സമരത്തിലേക്ക് തള്ളിവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."