HOME
DETAILS

ഖോർഫക്കാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു; 73 പേരെ രക്ഷപ്പെടുത്തി

  
December 16 2024 | 13:12 PM

9 Killed 73 Rescued as Bus Carrying Workers Overturns in Khurfakan

ഖോർഫക്കാൻ: ഖോർഫക്കാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് മറിയുകയായിരുന്നു. 83 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ് പൊലിസ്, സിവിൽ ഡിഫൻസ്, റെസ്ക്യൂ, ദേശീയ ആംബുലൻസ് ടീമുകൾ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി 73 പേരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഷാർജ പൊലിസ് അറിയിച്ചു. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റവരും അപകടത്തിൽപ്പെട്ടവരിലുൾപ്പെടുന്നുവെന്ന് കിഴക്കൻ മേഖലാ പൊലിസ് വകുപ്പ് മേധാവി ഡോ. അലി അൽ ഹമൂദി പറഞ്ഞു.

ഖോർഫക്കാൻ നഗരത്തിൻ്റെ തുടക്ക ഭാഗത്തെ വാദി വിഷി സ്‌ക്വയറിലാണ് അപകടമുണ്ടായത്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടമായതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി. ഖോർഫക്കാൻ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിൻ്റെ വലത് എക്‌സിറ്റിൽ ബസ് മറിഞ്ഞു വീഴുകയുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

അജ്‌മാൻ ആസ്ഥാനമായ ഒരു നിർമാണ കമ്പനിയിലെ തൊഴിലാളികളായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് വിവരം.

ഇവർ അറബ്, ഏഷ്യൻ വംശജരാണ്. കമ്പനിയുടെ ആസ്ഥാനം സന്ദർശിച്ച് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അവധി ദിനത്തിൽ അജ്മാനിലേക്ക് പോയ തൊഴിലാളികളിൽ ചിലർ, ഞായറാഴ്ച രാത്രി 8 മണിക്ക് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തെ കുറിച്ച് തിങ്കളാഴ്ചയാണ് പൊലിസ് അധികാരികൾ സ്ഥിരീകരണം നൽകിയത്.

അതിനിടെ, ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങളിൽ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ഷാർജ പൊലിസ് റോഡ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. പതിവ് വാഹന അറ്റകുറ്റപ്പണികൾ പൂർണ്ണമായും നടത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ പൊലിസ്, അശ്രദ്ധ ഒഴിവാക്കാനും തുരങ്കങ്ങൾ, വളവുകൾ, കവലകൾ എന്നിവയിലെ വേഗ പരിധികൾ പാലിക്കാനും ഡ്രൈവർമാരെ ഉണർത്തി.

Unfortunately, I couldn't find more details on this incident. You can try searching online for the latest updates on the bus accident in Khurfakan that resulted in the loss of nine lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്ത് തുടങ്ങി

Kerala
  •  4 days ago
No Image

യുഎഇ: ഭ്രമണപഥത്തില്‍ നിന്ന് ആദ്യ സിഗ്നല്‍ അയച്ച് MBZSAT

uae
  •  4 days ago
No Image

സൂപ്പര്‍ ലീഗ് കേരള; പ്രഥമ പുരസ്‌കാരം സുപ്രഭാതത്തിന്, സ്‌പോര്‍ട്‌സ് ലേഖകന്‍ ഹാറൂന്‍ റഷീദിന് ഒരുലക്ഷം രൂപയുടെ അവാര്‍ഡ്‌

Football
  •  4 days ago
No Image

3.8 ദശലക്ഷമായി ഉയര്‍ന്ന് ദുബൈയിലെ ജനസംഖ്യ, 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധന

Trending
  •  4 days ago
No Image

'കര്‍ഷകരെ ഉപദ്രവിക്കില്ല'; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍ 

Kerala
  •  4 days ago
No Image

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്; റാസല്‍ഖൈമയില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് സ്മാര്‍ട്ട് വാഹനങ്ങള്‍

uae
  •  4 days ago
No Image

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

International
  •  4 days ago
No Image

കാട്ടാക്കട അശോകന്‍ വധക്കേസ്: ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം 

Kerala
  •  4 days ago
No Image

ഒരു ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയെ കൂടി ഇസ്‌റാഈല്‍ കൊന്നു; കൊല്ലപ്പെട്ടത് നിരവധി ക്രൂരതകള്‍ പുറംലോകത്തെത്തിച്ച അഹ്‌ലം അല്‍ നഫീദ് 

International
  •  4 days ago
No Image

 നെയ്യാറ്റിന്‍കര സമാധി: ഗോപന്റെ കല്ലറ തുറക്കാം, അന്വേഷണത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

Kerala
  •  4 days ago