HOME
DETAILS

3.8 ദശലക്ഷമായി ഉയര്‍ന്ന് ദുബൈയിലെ ജനസംഖ്യ, 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധന

  
Web Desk
January 15 2025 | 12:01 PM

Dubais population rose to 38 million the highest increase since 2018

ദുബൈ: ലോകമെമ്പാടുമുള്ള വൈറ്റ് കോളര്‍ തൊഴിലന്വേഷകരെയും പ്രൊഫഷണലുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നത് തുടരുന്നതിനാല്‍ ദുബൈയിലെ ജനസംഖ്യ 3.8 ദശലക്ഷമായി ഉയര്‍ന്നു. 2018ന് ശേഷം കഴിഞ്ഞ വര്‍ഷം ജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയതായി ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ താമസക്കാരുടെ കുടിയേറ്റം മൂലം ഭവന, ഗതാഗതം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. 2025ലും അടുത്ത ഏതാനും വര്‍ഷങ്ങളിലും ഈ മേഖലകളിലെ ഉപഭോഗം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പറയുന്നതനുസരിച്ച്, എമിറേറ്റിലെ ജനസംഖ്യ 2024ല്‍ 169,000ല്‍ അധികം വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 3.825 ദശലക്ഷത്തിലെത്തി.

വര്‍ഷങ്ങളായി നഗരത്തിലെ ജനസംഖ്യ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2023ല്‍ 104,000ല്‍ അധികം, 2022ല്‍ 71,500, 2021ല്‍ 67,000 എന്നിങ്ങനെയാണ് ജനസംഖ്യാ വര്‍ധനവിന്റെ കണക്ക്. 

2020ല്‍ 54,700 പുതിയ താമസക്കാരെ ആകര്‍ഷിച്ച ദുബൈ കോവിഡ്19നിടയിലും ഒരു കാന്തികനഗരമായിമായി തുടര്‍ന്നു.  പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വിജയമാണ് പാന്‍ഡെമിക് സമയത്ത് എമിറേറ്റിന്റെ ആകര്‍ഷണം വര്‍ധിപ്പിച്ച പ്രധാന ഘടകമെന്ന് വിദഗ്ധര്‍ പറയുന്നു.

പകല്‍സമയത്ത്, മറ്റ് എമിറേറ്റുകളിലെ താമസക്കാര്‍ ബിസിനസ്സിനും മീറ്റിംഗുകള്‍ക്കുമായി നഗരത്തിലേക്ക് ഒഴുകുന്നതിനാല്‍ ദുബായിലെ ജനസംഖ്യ ഒരു ദശലക്ഷം കൂടി വര്‍ധിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും അയല്‍എമിറേറ്റുകളായ ഷാര്‍ജ, അബൂദബി, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

2025ലും അതിനുശേഷവും ഉപഭോക്തൃവസ്തുക്കള്‍, ഭവന നിര്‍മ്മാണം, യൂട്ടിലിറ്റികള്‍ എന്നിവയ്ക്കുള്ള ഡിമാന്‍ഡ് വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രധാന മേഖലകളുടെ വിപുലീകരണത്തിനും വര്‍ധിക്കുന്ന ജനസംഖ്യ നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഉയര്‍ന്ന ഉപഭോഗത്തിലൂടെയും മികച്ച സമ്പദ്‌വ്യവസ്ഥയിലൂടെയും ദുബൈക്കും മറ്റ് എമിറേറ്റുകള്‍ക്കും തീര്‍ച്ചയായും പ്രയോജനം ലഭിക്കും. ജനസംഖ്യയുടെ മൊത്തത്തിലുള്ള വര്‍ദ്ധനയോടെ ഇപ്പോള്‍ യുഎഇയ്ക്ക് വളരെ വലിയ പ്രാദേശിക വിപണിയുണ്ട്, ഉപഭോഗം വര്‍ദ്ധിക്കും, ഇത് നേരിട്ടോ അല്ലാതെയോ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളെ സഹായിക്കും.

ജനസംഖ്യാ വര്‍ദ്ധനയ്ക്ക് നിരവധി നേട്ടങ്ങളുണ്ടെങ്കിലും, ആഗോളതലത്തില്‍ വലിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് സാധാരണമായതിനാല്‍, അടിസ്ഥാന സൗകര്യങ്ങളിലും ഇത് സമ്മര്‍ദ്ദം ചെലുത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പര്‍ ലീഗ് കേരള; പ്രഥമ പുരസ്‌കാരം സുപ്രഭാതത്തിന്, സ്‌പോര്‍ട്‌സ് ലേഖകന്‍ ഹാറൂന്‍ റഷീദിന് ഒരുലക്ഷം രൂപയുടെ അവാര്‍ഡ്‌

Football
  •  5 hours ago
No Image

'കര്‍ഷകരെ ഉപദ്രവിക്കില്ല'; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍ 

Kerala
  •  6 hours ago
No Image

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്; റാസല്‍ഖൈമയില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് സ്മാര്‍ട്ട് വാഹനങ്ങള്‍

uae
  •  6 hours ago
No Image

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

International
  •  7 hours ago
No Image

കാട്ടാക്കട അശോകന്‍ വധക്കേസ്: ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം 

Kerala
  •  7 hours ago
No Image

ഒരു ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയെ കൂടി ഇസ്‌റാഈല്‍ കൊന്നു; കൊല്ലപ്പെട്ടത് നിരവധി ക്രൂരതകള്‍ പുറംലോകത്തെത്തിച്ച അഹ്‌ലം അല്‍ നഫീദ് 

International
  •  8 hours ago
No Image

 നെയ്യാറ്റിന്‍കര സമാധി: ഗോപന്റെ കല്ലറ തുറക്കാം, അന്വേഷണത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

Kerala
  •  8 hours ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 hours ago
No Image

മാപ്പ് ചോദിച്ച് ബോബി, ഇനി ഇത്തരത്തിലുള്ള നടപടിയുണ്ടാവില്ലെന്ന് അഭിഭാഷകന്റെ ഉറപ്പ് ; മാപ്പപേക്ഷ അംഗീകരിച്ച് കോടതി 

Kerala
  •  9 hours ago
No Image

ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾക്ക് അഗ്നി സുരക്ഷയിൽ പരിശീലനം നൽകാനൊരുങ്ങി യുഎഇ

uae
  •  9 hours ago