HOME
DETAILS
MAL
യുഎഇ: ഭ്രമണപഥത്തില്‍ നിന്ന് ആദ്യ സിഗ്നല്‍ അയച്ച് MBZSAT
January 15 2025 | 12:01 PM
ദുബൈ: യുഎഇയുടെ അത്യാധുനിക എര്‍ത്ത് ഇമേജിംഗ് ഉപഗ്രഹമായ MBZSAT ഭ്രമണപഥത്തില്‍ നിന്ന് ആദ്യ സിഗ്‌നല്‍ അയച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ദി മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ MBZSATല്‍ നിന്ന് ആദ്യ സിഗ്‌നല്‍ സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും എല്ലാ സംവിധാനങ്ങളും ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മേഖലയിലെ ഏറ്റവും നൂതനമായ ഉപഗ്രഹം ആഗോള വികസനത്തെ പിന്തുണയ്ക്കുന്ന ഡാറ്റ വിതരണം ചെയ്യുന്നതിനുള്ള ദൗത്യം ആരംഭിക്കും.' ദുബൈ മീഡിയ ഓഫീസ് Xല്‍ പോസ്റ്റ് ചെയ്തു.
യുഎസിലെ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് ജനുവരി 14 ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 11.09 നാണ് MBZSAT വിജയകരമായി വിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."