HOME
DETAILS
MAL
വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി
November 27 2024 | 16:11 PM
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ മകനെ തിരഞ്ഞെത്തിയ പൊലീസിന് മുന്നിൽ പ്രതിരോധം തീർത്ത വീട്ടമ്മയെ പൊലിസ് മർദിച്ചതായി പരാതി. രോഗബാധിതയായ വീട്ടമ്മയെ പൊലിസ് പിടിച്ചു തള്ളിയെന്നാണ് പരാതി. സംഘത്തിൽ വനിതാ പൊലിസ് ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നത്. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലിസ് വീട്ടിൽ പരിശോധനക്കെത്തിയത്. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പൊലിസ് സംഘമെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ലഹരിമരുന്ന് ഒന്നും കണ്ടെത്താനായില്ല.
തെളിവുണ്ടെന്നും മകനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഇടപെട്ട് തടയാൻ ശ്രമിച്ചത്. ഈ സമയത്ത് അമ്മയ്ക്ക് മർദനമേറ്റെന്നാണ് കുടുംബത്തിൻ്റെ പരാതി. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വടക്കൻ പറവൂർ പൊലിസ് രംഗത്തെത്തി. മർദനം നടന്നിട്ടില്ലെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."