മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്. അതേസമയം, സമരം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യല്‍ കമ്മിഷനോട് സഹകരിക്കുമെന്ന് ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രിയോട് അറിയിച്ച സമരക്കാര്‍, നേരിട്ട് ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
മുനമ്പത്ത് പ്രശ്‌ന പരിഹാരത്തിനായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ എന്നത് ഉള്‍പ്പെടെയുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പരിശോധനയില്‍ വരിക. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. ഇന്നലെ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍
Read more at: https://www.suprabhaatham.com/details/412788?link=Munambam-Waqf-Land-Issue-Judicial-Commission-latest-news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."