ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു
ദുബൈ: ദുബൈയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത, വിമാനം ഇറങ്ങി ലഗേജിനായി കാത്തിരിക്കേണ്ട, അതിവേഗം ലഭ്യമാക്കാന്‍ പദ്ധിതകളൊരുങ്ങുന്നു.
ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തന്നെ ലഗേജും ടെര്‍മിനലില്‍ തയ്യാറാകും. അല്ലെങ്കില്‍ അവരുടെ ലഗേജുകള്‍ വീടുകളിലോ താമസിക്കുന്ന ഹോട്ടലിലോ നേരിട്ട് എത്തിക്കാനുള്ള സംവിധാനവുമൊരുക്കുമെന്ന് എയര്‍ സര്‍വീസ് ദാതാക്കളായ ഡിനാറ്റ സിഇഒ സ്റ്റീവ് അല്ലന്‍ അറിയിച്ചു.
യാത്രക്കാർക്ക് തങ്ങളാല്‍ കഴിയുന്ന ഏറ്റവും മികച്ച യാത്രാനുഭവം ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ, ക്യൂ ഇല്ലാത്ത, പേപ്പറിന് പകരം ബയോമെട്രിക്സ് ഉപയോഗപ്പെടുത്തിയുള്ള എളുപ്പവും തടസ്സരഹിതവുമായ യാത്ര വിമാനത്താവളത്തില്‍ ഒരുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സ്റ്റീവ് അല്ലന്‍ പറഞ്ഞു. ദുബൈ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ ഏക വിമാന സര്‍വീസ് ദാതാവാണ് എമിറേറ്റ്സ് ഗ്രൂപ്പിന്‍റെ ഭാഗമായ ഡിനാറ്റ.
35 ബില്യണ്‍ ഡോളറിന്‍റെ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വിമാനം ഇറങ്ങുന്ന യാത്രക്കാർക്ക് കാത്തിരിക്കാതെ തന്നെ ലഗേജ് ലഭ്യമാക്കുകയോ അല്ലെങ്കില്‍ വീടുകളിലേക്കോ ഹോട്ടലിലേക്കോ എത്തിക്കുകയോ ചെയ്യുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
Dubai Airport has launched enhanced baggage services, eliminating the need for lengthy waits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."