സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്
എക്കാലത്തും ഇന്ത്യയേക്കാള്‍ സ്വര്‍ണവില വളരെ അധികം കുറഞ്ഞ് നില്‍ക്കുന്ന മേഖലയാണ് ഗള്‍ഫ്. ഈ സാഹചര്യം മുതലെടുക്കുന്ന മലയാളി പ്രവാസികളുള്‍പ്പെടെ ഒമാന്‍, സിംഗപ്പൂര്‍, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് പതിവാണ്. എന്നാല്‍ ഇതിനിടെയാണ് സ്വര്‍ണത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനേക്കാള്‍ ഇന്ത്യയിലാണ് വിലക്കുറവ് എന്ന രീതിയിലുള്ള ചില വാര്‍ത്തകള്‍ പുറത്തുവരുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും ഈ വാര്‍ത്തയ്ക്ക് വലിയ പ്രചരണം ലഭിച്ചിരുന്നു. പക്ഷെ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നാണ് ദുബൈയിലെ സ്വര്‍ണ വ്യാപാരികള്‍ കണക്ക് നിരത്തി ചൂണ്ടിക്കാട്ടുന്നത്.
'ഇന്ത്യ ഈ വര്‍ഷം സ്വര്‍ണ്ണ ഇറക്കുമതി തീരുവ 15% ല്‍ നിന്ന് 6% ആയി കുറച്ചത് ഇന്ത്യയും ദുബയും തമ്മിലുള്ള സ്വര്‍ണ വിലയിലെ വ്യത്യാസം കുറയ്ക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ യുഎഇയിലേതിനേക്കാള്‍ കുറവല്ല ഇന്ത്യയിലെ സ്വര്‍ണ വില' എന്നാണ് കാന്‍സ് ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ ധനകിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴും ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങുന്നതാണ് എന്തുകൊണ്ടും ലാഭകരമെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരികള്‍ക്ക് നികുതി രഹിത ആനുകൂല്യങ്ങള്‍ ഉപയോപ്പെടുത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. തങ്ങള്‍ക്ക് ആവശ്യമായ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും UAE, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി തീരുവ 15 ശതമാനം ആയിരുന്ന സാഹചര്യത്തില്‍ UAEയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണക്കടത്ത് വളരെ അധികം ശക്തമായിരുന്നു. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തീരുവ ആറ് ശതമാനമായി കുറച്ചത്.
ഇറക്കുമതി തീരുവയും ജിഎസ്ടിയും ഉള്‍പ്പെടെ ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ നിലവിലെ നിരക്ക് ഗ്രാമിന് ഏകദേശം 316 ദിര്‍ഹമാണ്. യുഎഇയില്‍ ഇത് ഗ്രാമിന് 308 ദിര്‍ഹവും ആണ് (5 ശതമാനം ഇറക്കുമതി തീരുവ ഉള്‍പ്പെടെ).
ആഗോളതലത്തില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണ്ണ വിലയില്‍ ഈവാരം ഉണ്ടായിരിക്കുന്നത്. യു.എസില്‍ സ്‌പോട്ട് വിലകള്‍ 4.5% ഇടിഞ്ഞു. രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ ട്രോയ് ഔണ്‍സിന് ഏകദേശം 2,563.25 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
Did these Gulf countries surpass India in gold prices?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."