വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി
റിയാദ് വിദേശികളായ താമസക്കാര്‍ക്ക് സ്വന്തം പേരില്‍ രണ്ടു സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ ഉടമസ്ഥാവകാശത്തിന് അര്‍ഹതയുള്ളൂ എന്ന് സഊദി ട്രാഫിക് ഡയറക്ടേറ്റ് അറിയിച്ചു. അബ്ഷീര്‍ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി നമ്പര്‍പ്ലേറ്റ് മാറ്റം നടത്താനാവുമെന്നും അധികൃതര്‍ അറിയിച്ചു.
അബ്ഷീറിലൂടെ സ്വന്തം പേരിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറ്റൊരാളുടെ വാഹന നമ്പര്‍ പ്ലേറ്റുമായി പരസ്പരം സമ്മതപ്രകാരം മാറ്റാനുള്ള സൗകര്യമുണ്ട്. സ്വന്തം ഉടമസ്ഥതയിലും പേരിലുമുള്ള വാഹനങ്ങളുടെ നമ്പറുകളാണ് മാത്രമാണ് ഇത്തരത്തില്‍ അബ്ഷീര്‍ വഴി മാറുവാന്‍ അനുവദിക്കുകയുള്ളു. ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവയും കാലവധി ഉണ്ടായിരിക്കുകയും വേണം. കൂടാതെ ആവശ്യമായ ഫീസുകളും നല്‍കണം. ഇതിനു ശേഷമേ അപേക്ഷ സമര്‍പ്പിക്കാനാവു എന്ന് ഗതാഗത വിഭാഗം അറിയിച്ചു.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ 60 ദിവസം കഴിഞ്ഞാണ് ലൈസന്‍സ് പുതുക്കുന്നതെങ്കില്‍ പിഴ അടക്കണമെന്നും അധികൃതര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിശദമാക്കി. ഇത്തരത്തില്‍ ലൈസന്‍സ് പുതുക്കുന്നതിന് 100 റിയാലാണ് ലേറ്റ് ഫീസായി നല്‍കേണ്ടത്. ട്രാഫിക് പിഴകള്‍ ഒഴിവാക്കാന്‍ സമയബന്ധിതമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കണമെന്ന് സഊദി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
Saudi Arabia has announced a new regulation limiting foreigners to owning a maximum of two vehicles in their own name. This move aims to streamline vehicle ownership and reduce traffic congestion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."