HOME
DETAILS
MAL
ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കി
November 21 2024 | 11:11 AM
കൊച്ചി: ശബരിമല വിവാദം ബി.ജെ.പിക്ക് സുവര്‍ണാവസരമെന്ന വിവാദ പ്രസംഗത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരന് പിള്ളയുടെ ഹരജിയിലാണ് ഉത്തരവ്.
2018 നവംബറില്‍ കോഴിക്കോട് നടന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തില്‍ ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലായിരുന്നു കേസ്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. പിന്നീട് ഇത് നടക്കാവ് പൊലിസിന് കൈമാറി. ബി.ജെ.പിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ശ്രീധരന് പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് നന്മണ്ട സ്വദേശിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."