HOME
DETAILS
MAL
കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
November 21 2024 | 09:11 AM
കൊച്ചി: എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐഎസ്ടി കോളജ് ജപ്തി ചെയ്യാനുള്ള നീക്കം താത്കാലികമായി നിര്‍ത്തി വച്ച് സ്വകാര്യ ബാങ്ക്. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെയാണ് ബാങ്ക് ജപ്തിയില്‍ നിന്ന് താത്കാലികമായി പിന്മാറിയത്. നാലു കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തിക്കൊരുങ്ങിയത്.
പലിശയടക്കം 19 കോടി രൂപയാണ് കോളെജ് തിരിച്ചടക്കേണ്ടത്. ഇതിനു മുന്‍പും ബാങ്ക് ജപ്തി നടപടികള്‍ക്ക് ഒരുങ്ങിയെങ്കിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോളജില്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയും ജപ്തി നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."