HOME
DETAILS

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  
Web Desk
November 21 2024 | 05:11 AM

setback-for-minister-saji-cherian-in-constitution-remark-case

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. 

സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലിസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലിസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി.

കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചത്. അന്വേഷണം കാലതാമസമില്ലാതെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. 'കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം' എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  7 hours ago
No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  7 hours ago
No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  7 hours ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  8 hours ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  8 hours ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  9 hours ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  9 hours ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  10 hours ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  10 hours ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  10 hours ago