HOME
DETAILS

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

  
Web Desk
November 18 2024 | 08:11 AM

Rahul Gandhi Criticizes Modi for Protecting Adanis Interests Alleges Manipulation of Dharavi Redevelopment

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ നമ്മള്‍ രണ്ടാളും സുരക്ഷിതരാണെന്നാണ് മോദി അദാനിയോട് പറയുന്നത്- രാഹുല്‍ തുറന്നടിച്ചു. ഗൗതം അദാനിയുടെ താല്‍പര്യങ്ങളാണ് മോദി സംരക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.  രണ്ട് ബാനറുകളുമായിട്ടാണ് രാഹുല്‍ വാര്‍ത്ത സമ്മേളനത്തിന് എത്തിയത്. ഇതിലൊന്ന് അവര്‍ ഒരുമിച്ച് നില്‍ക്കുന്നിടത്തോളം കാലം അവര്‍ സുരക്ഷിതരായിരിക്കുമെന്ന ബാനറാണ്. രണ്ടാമത്തേതില്‍ ധാരാവി ചേരിയുടെ പുനര്‍വികസന പദ്ധതിയുടെ മാപ്പാണ്.

മഹാരാഷ്ട്രയിലെ മുഴുവന്‍ രാഷ്രടീയ സംവിധാനവും ധാരാവി ചേരി പുനര്‍ വികസന പദ്ധതി അദാനിക്ക് നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു. ധാരാവി പുനര്‍വികസന കരാര്‍ ഒരാള്‍ക്ക് മാത്രം നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. രാജ്യത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്നും രാഹുല്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടാമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഖാഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ധാരാവി ചേരി നവീകരണത്തിനായി അദാനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സപ്ലൈക്കോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറിന് തുടക്കമായി; 13 ഇനത്തിന് സബ്‌സിഡി

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-22-12-2024

PSC/UPSC
  •  4 days ago
No Image

നാളെ നല്ലേപ്പള്ളി സ്‌കൂളിന് മുന്നില്‍ യുവജന സംഘടനകളുടെ പ്രതിഷേധ കരോള്‍

Kerala
  •  4 days ago
No Image

കുവൈത്ത്; 4 ദിവസത്തിനുള്ളില്‍ എഐ കണ്ടെത്തിയത് 4,122 ട്രാഫിക് നിയമ ലംഘനങ്ങള്‍

Kuwait
  •  4 days ago
No Image

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന് ആണവ വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള അനുമതി: കേന്ദ്ര ഊർജ്ജ മന്ത്രി

Kerala
  •  4 days ago
No Image

കോഴിക്കോട്; വാഹനങ്ങൾ തമ്മിലുരഞ്ഞു നടുറോഡിൽ കൂട്ടത്തല്ല്

Kerala
  •  4 days ago
No Image

തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  4 days ago
No Image

ഹോ തിരിച്ചു വരവ്; ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 days ago
No Image

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

National
  •  4 days ago
No Image

പി.പി അഫ്താബിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ്

International
  •  4 days ago