തൃശ്ശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം; സുരേഷ് ഗോപി
തൃശ്ശൂർ:തൃശ്ശൂർ പൂരം കലക്കലിൽ സിബിഐ അന്വേഷണിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രേമികളെ പൊലിസ് തല്ലിയതിനെക്കുറിച്ച് അറിഞ്ഞ് അതിനെ കുറിച്ച് അന്വേഷിക്കാനാണ് . ആംബുലൻസിലല്ല താൻ പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത്താണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമയിൽ നിന്ന് ഇറങ്ങാൻ തനിക്ക് സൗകര്യമില്ല. സിനിമ തൻ്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിൻ്റെ ചോര എൻ്റെ കുടുംബത്തിൽ ഇല്ല. ചോര കൊടിയെന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീൻ ബാബു വിഷയം ഉയർത്തി അദ്ദേഹം ചോദിച്ചു. മൂന്നാം മോദി സർക്കാർ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."