തകർപ്പൻ തുടക്കവുമായി ലുലു ഐ.പി.ഒ: ആദ്യ മണിക്കൂറിൽ തന്നെ മുഴുവൻ വിറ്റുപോയി
അബൂദബി: ലുലുവിന്റെ ഐ.പി.ഒ ഓഹരി വില്പനക്ക് തിങ്കളാഴ്ച തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ആദ്യ മണിക്കൂറിൽ തന്നെ ഐപിഒ മുഴുവൻ വിറ്റുപോയെന്ന് ബ്ലൂംബർഗ് റിപ്പോർട്ടിൽ പറഞ്ഞു. ഈ വർഷം യു.എ.ഇയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ ഐപിഒ ലിസ്റ്റിങ്ങായിരുന്നു ലുലുവിന്റേത്. അബൂദബി സെക്യൂരിറ്റി എക്‌സ്‌ചേഞ്ചിലായിരുന്നു ഐ.പി.ഒക്ക് തുടക്കമിട്ടത്. 89% ഓഹരികൾ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും 10% ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും ഒരു ശതമാനം ജീവനക്കാർക്കുമായാണ് നീക്കിവച്ചത്. ലുലു റീട്ടെയിലിന്റെ 25 ശതമാനം (258.2 കോടി മൂല്യമുള്ള) ഓഹരികളിലായിരുന്നു വിൽപന.
റീട്ടെയിൽ നിക്ഷേപകർക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് നവംബർ 12ന് ലഭിക്കും. അബൂദബി സ്റ്റോക് എക്‌സ്‌ചേഞ്ചിൽ 14ന് ആണ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്. ഓഹരി വിൽപന പൂർത്തിയാകുന്നതോടെ ലുലു റീട്ടെയിലിന്റെ മാർക്കറ്റ് ക്യാപിറ്റൽ 20 മുതൽ 21 ബില്യൺ ദിർഹം വരെ എത്തുമെന്നാണ് കണക്കു കൂട്ടുന്നത്.
ഓഹരി വിൽപനയിലൂടെ അഞ്ചു ബില്യൺ ദിർഹമിലേറെ ലുലു ഗ്രൂപ് സമാഹരിക്കുമെന്നാണ് കരുതുന്നത്. ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികളാണ് ഗ്രൂപ് വിൽക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നവംബർ അഞ്ചു വരെ ഓഹരി വാങ്ങാനാകും. നവംബർ ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. നിക്ഷേപക കമ്പനികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഓഹരികൾ മാറ്റിവച്ചിട്ടുണ്ട്.
Lulu Group's initial public offering (IPO) witnessed unprecedented demand, with the entire issue subscribed within the first hour. Investors rushed to grab shares, underscoring the retail giant's popularity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."