ADVERTISEMENT
HOME
DETAILS

നീറ്റ് പരീക്ഷാ ക്രമക്കേട്: ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ 

ADVERTISEMENT
  
Web Desk
July 08 2024 | 02:07 AM

CJI-led Supreme Court bench to hear key NEET pleas today

ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. പുനഃപരീക്ഷയിലടക്കം പരമോന്നത കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. വീണ്ടും പരീക്ഷ നടത്തണോ വേണ്ടയോ എന്നതില്‍ സുപ്രിം കോടതിയുടെ ഇന്നത്തെ വിധി നിര്‍ണായകമാണ്. 

വിദ്യാര്‍ഥികളും അധ്യാപകരും കോച്ചിങ് സെന്ററുകളുമാണ് ഹരജികള്‍ നല്‍കിയത്. മെയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മെയ് 17നാണ് ആദ്യ ഹരജി സുപ്രിംകോടതിയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വേനല്‍ അവധിക്ക് ശേഷം വാദം കേള്‍ക്കാനായി ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രതിരോധത്തില്‍ ആയിരുന്നു.  നീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും നീതിയുക്തമായ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കുന്നതിനായി മുന്‍ യു.പി.എസ്.സി ചെയര്‍മാന്റെ അധ്യക്ഷതയിലുള്ള സമിതിയെ എന്‍.ടി.എ നിയമിക്കുകയും ചെയ്തിരുന്നു.

ഹരജികള്‍ കോടതി പരിഗണിക്കാനിരിക്കെ സോളിസിറ്റര്‍ ജനറലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 hours ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  3 hours ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  3 hours ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  3 hours ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  4 hours ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  4 hours ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  5 hours ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  6 hours ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  6 hours ago