ADVERTISEMENT
HOME
DETAILS

രക്തത്തിൽ കുളിച്ച് അഷ്ടമുടിക്കായൽ, കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന് 36 വയസ്; പെരുമൺ ദുരന്തത്തിന്റെ നടുക്കുന്ന കഥ  

ADVERTISEMENT
  
M Salavudheen
July 08 2024 | 04:07 AM

peruman tragedy 36 years

ശാന്തമായി, തെളിനീരോടെ ഒഴുകിയിരുന്ന അഷ്ടമുടിക്കായലിന്റെ നിറം മാറിയത് പൊടുന്നനെ ആയിരുന്നു. വെള്ളത്തിന് നിറമില്ലെന്ന് പറയാറുണ്ടെങ്കിലും അന്നത്തെ ദിവസം വെള്ളത്തിന് നിറം കൈവന്നു. രക്തത്തിന്റെ ചുവപ്പ് നിറം. അന്ന് മാത്രമല്ല തുടർന്ന് അഞ്ച് ദിവസത്തോളം അഷ്ടമുടിക്കായലിന്റെ നിറം രക്തനിറമായിരുന്നു. കേരളത്തെ നടുക്കിയ, നൂറിലേറെ പേർക്ക് മരണവും 200 ലേറെ പേർക്ക് പരിക്കുകളും നൽകിയ പെരുമൺ ട്രെയിൻ ദുരന്തത്തിന് ഇന്ന് 36 വയസ്. 

ദുരന്തദിനം

1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിവിലും നേരത്തെ എത്തിയ ഐലന്റ് എക്സ്പ്രസിന്റെ എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. എന്ത് സംഭവിച്ചെന്ന് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാരണം അജ്ഞാതമായി തുടരുകയാണ്.

പിഴച്ചത് ആർക്ക്?

ദുരന്തദിനത്തിൽ കോരിച്ചൊരിയുന്ന മഴ ഉണ്ടായിരുന്നു. അന്നേ ദിവസം പാലത്തിന്‌ സമീപം പാളത്തിൽ പണികളും നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയർത്തിയ ശേഷം ട്രാക്കിൽ മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം കടന്നു പോകുന്ന ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററിൽ താഴെയായി കുറയ്ക്കണമെന്നാണ് നിയമം. ഇതിനായി ജോലി ചെയ്തിരുന്ന തൊഴിലാളികൾ കൊടി കാണിച്ച് ലോക്കോ പൈലറ്റിന് അറിയിപ്പ് നൽകണം. എന്നാൽ ഐലന്റ് എക്സ്പ്രസ് എത്തുന്ന സമയത്ത്, ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നതായാണ്‌ വിവരം. പണി നടക്കുന്നത് അറിയാതെ പോയ ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു പാലത്തിലൂടെ കടന്ന് പോയതെന്നാണ് അന്നത്തെ റിപോർട്ടുകൾ പറയുന്നത്. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററിൽ ഈ വേഗം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നതായും റിപോർട്ടുകൾ ഉണ്ട്.

അജ്ഞാത ചുഴലിക്കാറ്റ് 

എന്നാൽ ഇതൊന്നും റെയിൽവേ അനുവദിച്ച് തന്നിട്ടില്ല. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്നാണ് റെയിൽവേയുടെ ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പടുന്നത്. റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ അപകടം നടന്ന് ആദ്യം സൂചിപ്പിച്ചിരുന്നു. പക്ഷേ പിന്നീട് റയിൽവേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അന്നേദിവസം ചെറിയ മഴയും നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സമീപവാസികൾ പറഞ്ഞതായി അന്നത്തെ റിപോർട്ടുകൾ പറയുന്നുണ്ട്. 

എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന മറ്റൊരു വാദവും ഉണ്ട്. എന്നാൽ, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്. എന്തായാലും സംഭവം ചുഴലിക്കാറ്റിന്റെ പേരിലാക്കിയതോടെ അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യയ്ക്ക് രാജിവെക്കാതെ രക്ഷപ്പെടാൻ സാധിച്ചു. 

അവസാനിപ്പിച്ച കേസ്

2013ൽ പെരുമൺ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് സുപ്രിം കോടതി നിർദേശിച്ചിരുന്നു. എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴില്ലെന്ന് പൊലിസ് സുപ്രിം കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ 2019ൽ കേസ് അവസാനിപ്പിച്ചു. 

ആകെ 105 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം ഇന്നും കേരളത്തിന്റെ നടുക്കുന്ന ഓർമകളിൽ ഒന്നാണ്. കായലിന്റെ ഓളപ്പരപ്പുകളിൽ ഒഴുകി നടന്ന മൃതദേഹങ്ങൾ ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. അപകടം നടന്ന് അഞ്ചാം ദിവസം മാത്രമാണ് അവസാനത്തെ മൃതദേഹവും കരയ്ക്കടുപ്പിക്കാനായത്. നിരവധി മനുഷ്യരുടെ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച ആ ദുരന്തം കഴിഞ്ഞ് 36 വർഷങ്ങൾക്കിപ്പുറവും റെയിൽവേ കാര്യമായി ഒന്നും പഠിച്ചിട്ടില്ലെന്ന് കൂടി ഈ അവസരത്തിൽ പറയാതെ വയ്യ. ഒഴിവാക്കാൻ നൂറു വഴികൾ ഉണ്ടായിട്ടും ആരുടെയൊക്കെയോ അനാസ്ഥ മൂലം റെയിൽവേ അപകടങ്ങൾ ഇന്നും തുടർക്കഥയാണ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  15 hours ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  16 hours ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  16 hours ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  17 hours ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  17 hours ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  17 hours ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  18 hours ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  18 hours ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  18 hours ago