ADVERTISEMENT
HOME
DETAILS

കെ.എസ്.ഇ.ബി ഓഫീസ് അതിക്രമം; 30 മണിക്കൂറുകള്‍ക്ക് ശേഷം റസാഖിന്റെ വീട്ടില്‍ വൈദ്യുതിയെത്തി; തിരുവമ്പാടിയില്‍ വിച്ഛേദിച്ച കണക്ഷന്‍ പുനസ്ഥാപിച്ചു

ADVERTISEMENT
  
Web Desk
July 07 2024 | 15:07 PM

kseb restored connection in thiruvambadi

തിരുവനന്തപുരം: തിരുവമ്പാടിയില്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജ്മലിന്റെ പിതാവ് യു.വി റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് പുനസ്ഥാപിച്ചത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ കണക്ഷന്‍ നല്‍കുകയാരുന്നു. 30 മണിക്കൂറുകള്‍ക്ക് ശേഷമാണ് റസാഖിന്റെ വീട്ടില്‍ വൈദ്യുതിയെത്തുന്നത്. 

നേരത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വൈദ്യുതി പുനസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാന് നിര്‍ദേശം നല്‍കിയിരുന്നു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കരുതെന്ന് വീട്ടുകാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് പൊലിസും അറിയിച്ചിട്ടുണ്ട്.  

ഇതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരെ അജ്മലിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ലൈന്‍മാന്‍ മാരായ പ്രശാന്ത്, അനന്തു എന്നിവര്‍ വീട്ടിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് അജ്മലിന്റെ മാതാവ് മറിയം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവമ്പാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അതേസമയം കെ.എസ്.ഇ.ബി തിരുവമ്പാടി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധവുമായി കെ.എസ്.ഇ.ബി യൂണിയനുകള്‍ രംഗത്തെത്തി. നാളെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തിരുവനമ്പാടിയില്‍ പ്രകടനവും വിശദീകരണ യോഗവും നടക്കും. 

kseb restored connection in thiruvambadi

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  6 days ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  6 days ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  6 days ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  6 days ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  6 days ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  6 days ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  6 days ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  6 days ago