ADVERTISEMENT
HOME
DETAILS

ആഭ്യന്തര വകുപ്പിന്റെ സർക്കുലർ അട്ടിമറിച്ചു; നിയമലംഘനത്തിന് പിഴ ചുമത്താൻ ഗ്രേഡ് എസ്.ഐമാർക്ക് നിർദേശം

ADVERTISEMENT
  
കെ. ഷിന്റുലാൽ
July 08 2024 | 02:07 AM

Unlawful penalties

 

കോഴിക്കോട്: നിയമലംഘനത്തിന് പിഴ ഈടാക്കാൻ ഇറങ്ങണമെന്ന് ഗ്രേഡ് എസ്.ഐമാർക്ക് നിർദേശം. റോഡിൽ വാഹനം തടഞ്ഞ് പരിശോധന നടേത്തണ്ടെന്ന ആഭ്യന്തര വകുപ്പിന്റെയും ഡി.ജി.പിയുടെയും നിർദേശം മറികടന്നാണ് ഗ്രേഡ് എസ്.ഐമാർക്ക് ചുമതല നൽകിയത്. ഗ്രേഡ് എസ്.ഐമാരെ കൂടി നിരത്തിലിറക്കി പരമാവധി പിഴ ഈടാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് സേനയിയിൽ തന്നെ അഭിപ്രായം ഉയർന്നിട്ടുണ്ട്. പിഴ ഇടാക്കാനായി ഇ-പി.ഒ.എസ് മെഷിൻ ഉപയോഗിക്കുന്നതിനുള്ള ഐ.ഡിയും പാസ്‌വേർഡും ഇവർക്ക് അനുവദിക്കുകയും ചെയ്തു.

അതേസമയം, നിയമാനുസൃതമല്ലാതെയാണ് പൊതുജനങ്ങളിൽനിന്ന് പിഴ ഈടാക്കുന്നതെന്ന ആശങ്കയാണ് ഗ്രേഡ് എസ്.ഐമാർക്കുള്ളത്. പിഴ ഈടാക്കിയ ഉദ്യോഗസ്ഥന്റെ സ്ഥാനവും മറ്റും കൃത്യമായി രസീതിൽ രേഖപ്പെടുത്തും. ഈ രസീതുമായി ആരെങ്കിലും കോടതിയിൽ പോയാൽ നിയമപരിരക്ഷ പൊലിസുകാർക്ക് ലഭിക്കില്ല. ഡയരക്ട് എസ്.ഐമാർക്കും പ്രമോട്ടഡ് എസ്.ഐമാർക്കുമാണ് ഇ-പി.ഒ.എസ് മെഷിൻ ഉപയോഗിക്കാൻ അനുമതിയുള്ളത്.

 നിയമലംഘനം ഗ്രേഡ് എസ്.ഐമാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ നമ്പറും ഓടിച്ചയാളുടെ മേൽവിലാസവും സഹിതം എസ്.ഐമാരെ അറിയിക്കുകയും അവർ പിഴ ചുമത്തുകയുമാണ് ചെയ്യുന്നത്. അതേസമയം, കഴിഞ്ഞ ഏതാനും ദിവസമായി ഇ-പി.ഒ.എസ് മെഷിൻ വഴി പിഴ ചുമത്താനുള്ള നിർദേശമാണ് കോഴിക്കോട് സിറ്റിയിലെ ഗ്രേഡ് എസ്.ഐമാർക്ക് നൽകിയത്. പ്രത്യേക സർക്കുലറായി ഇക്കാര്യം അറിയിക്കാതെ വാക്കാൽ നിർദേശം നൽകുകയായിരുന്നു. അതിനാൽ ഗ്രേഡ് എസ്.ഐമാർ തങ്ങൾ ബലിയാടാകുമെന്ന ആശങ്കയിലാണ്.

സർവിസിൽനിന്ന് ഏതാനും വർഷങ്ങൾക്കു ശേഷം വിരമിക്കാനിരിക്കുന്നവരാണ് ഗ്രേഡ് എസ്.ഐമാർ. നിയമവിരുദ്ധമായി പിഴ ഈടാക്കിയെന്ന് കോടതിയിൽ പൊതുജനം പരാതി നൽകിയാൽ പിന്നീടുള്ള കേസിന്റെ ചെലവ് വരെ ഇവർ വഹിക്കേണ്ടി വരും. ഗ്രേഡ് എസ്.ഐമാർ റോഡിൽ വാഹനം തടഞ്ഞ് പരിശോധന നടത്തേണ്ടെന്ന ആഭ്യന്തര വകുപ്പ് ഡി.ജി.പിക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ നിർദേശം നൽകിയിരുന്നു.

മോട്ടോർ വാഹന നിയമപ്രകാരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ഗ്രേഡ് എസ്.ഐമാരെ ചുമതലപ്പെടുത്തണമെന്ന് മുൻ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനുള്ള മുറപടിയിലാണ് ആഭ്യന്തര വകുപ്പ് ഗ്രേഡ് എസ്.ഐമാരുടെ അധികാരം സംബന്ധിച്ച് വ്യക്തമാക്കിയത്.

 

എസ്.ഐക്കോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കോ മാത്രമേ വാഹനം തടഞ്ഞുള്ള പരിശോധനയ്ക്ക് അധികാരമുള്ളൂ. എസ്.ഐ എന്നാൽ റഗുലർ സബ് ഇൻസ്പക്ടറാണെന്നും ജോലിയിലെ ഉത്തരവാദിത്വങ്ങൾ ക്രമീകരിക്കാനാണ് ഗ്രേഡ് എസ്.ഐമാർക്ക് എസ്.ഐമാരുടെ ചുമതല നൽകിയിട്ടുള്ളതെന്നുമാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. ഗ്രേഡ് എസ്.ഐമാർ റഗുലർ എസ്.ഐമാരുടെ വിഭാഗത്തിൽ വരുന്നില്ലെന്നും നിരവധി വർഷത്തെ സേവനത്തിന്റെ ഭാഗമായി ലഭിക്കുന്ന ഗ്രേഡ് പദവി എസ്.ഐക്ക് തുല്യമായ യോഗ്യതയായി കണക്കാക്കാനാവില്ലെന്നുമായിരുന്നു ഡി.ജി.പിക്ക് നൽകിയ മറുപടി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  6 days ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  6 days ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  7 days ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  7 days ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  7 days ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  7 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  7 days ago