HOME
DETAILS

ജില്ലയിലെ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്

ADVERTISEMENT
  
backup
January 05 2019 | 06:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82

കാസര്‍കോട്: ജനുവരി മാസത്തെ റേഷന്‍ സാധനങ്ങള്‍ വാതില്‍പ്പടി തൂക്കം ബോധ്യപ്പെട്ടല്ലാതെ സ്വീകരിക്കില്ലെന്ന് റേഷന്‍ കടയുടമകള്‍ തീരുമാനിച്ചു. ഇതോടെ ഈ മാസം ജില്ലയില്‍ റേഷന്‍ വിതരണം സ്തംഭിക്കും. ഇന്നലെ കാസര്‍കോട്ട് ചേര്‍ന്ന ഓള്‍ കേരളാ റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. വാതില്‍പ്പടി തൂക്കം നടത്താന്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമല്ലാതിരിക്കെ ഈ മാസത്തെ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും.
ഭക്ഷ്യഭദ്രതാ നിയമവും കോടതി ഉത്തരവും അവഗണിച്ച് ജില്ലയില്‍ വാതില്‍പ്പടി വിതരണം അട്ടിമറിക്കാനുള്ള നീക്കം പുതിയ കരാറുകാരുടെ ഒത്താശയോടെ നടക്കുന്നതായി ഓള്‍ കേരളാ റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. 2018 നവംബര്‍ മുതല്‍ റേഷന്‍ കടയില്‍വച്ച് തൂക്കി സ്റ്റോക്ക് നല്‍കാന്‍ സര്‍ക്കാര്‍ കരാര്‍ ക്ഷണിക്കുകയും വിവിധ ജില്ലകളുടെ സാഹചര്യത്തിനനുസരിച്ച് കരാറില്‍ വ്യവസ്ഥയുണ്ടാക്കി നിലവിലെ കരാറില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവ് അനുവദിച്ചിട്ടും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിച്ച് റേഷന്‍ കടകളില്‍ സാധനങ്ങള്‍ ഇറക്കിയെന്ന് കടയുടമകള്‍ ആരോപിക്കുന്നു.
കാസര്‍കോട് ജില്ലാ സപ്ലൈ ഓഫിസര്‍ കരാറുകാരുടെയും എന്‍.എഫ്.എസ്.എ ഉദ്യോഗസ്ഥരുടെയും റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതായി ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശങ്കര്‍ ബെള്ളിഗെ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുല്‍ റഹിമാന്‍, സംസ്ഥാന കമ്മിറ്റിയംഗം നടരാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ ബല്ലാള്‍, സതീശന്‍ ഇടവേലി, കെ. ശശിധരന്‍, മുഹമ്മദ് കഞ്ചില, ഇ.കെ അബ്ദുല്ല, പി.കെ ഉഷ, പി.എ അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  2 days ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  2 days ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  2 days ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  2 days ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  3 days ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  3 days ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  3 days ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  3 days ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  3 days ago