സഊദിയില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനിരിക്കുന്നവരാണോ; എങ്കില്‍ ഈ രേഖകള്‍ നിങ്ങളള്‍ക്കാവശ്യം വരും
റിയാദ്: ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, കാലികമായ വാഹന പരിശോധന എന്നിവ ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അബ്ഷിര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ സ്വന്തം വാഹന ഉടമസ്ഥാവകാശം ഒരു കുടുംബാംഗത്തിന് കൈമാറുന്നതിന്റെ നടപടിക്രമങ്ങളെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ നടത്തിയ അന്വേഷണത്തിനുള്ള പ്രതികരണമായാണ് ഗതാഗത വിഭാഗം നടപടിക്രമങ്ങള്‍ വിശദീകരിച്ചത്. ഉടസ്ഥാവകാശം മാറ്റി നല്‍കുന്നതിനായി പ്രധാനമായും കാലാവധിയുള്ള മൂന്ന് രേഖകളാണ് ആവശ്യമെന്നാണ് ഗതാഗത വിഭാഗം സ്ഥിരീകരിച്ചത്.
തകരാറ് സംഭവിച്ച നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി പുതിയവ ലഭിക്കുന്നതിനും അബ്ഷിര്‍ വഴി സാധിക്കുമെന്ന് ഗതാഗതവിഭാഗം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. സഊദിയില്‍ മഴ വ്യാപകമായതോടെ റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജാഗ്രതയോടെ വേണം വാഹനം ഓടിക്കാനെന്നും ഗതാഗതവിഭാഗം അറിയിച്ചു.
Transferring vehicle ownership in Saudi Arabia? Learn about the necessary documents and procedures. Ensure a smooth transfer process with this step-by-step guide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."