
'നടക്കുന്നത് തെറ്റായ പ്രചരണം, ബില്ല് കുറേ മാറ്റങ്ങള് കൊണ്ടുവരും' കിരണ് റിജിജു; പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില് അവതരിപ്പിച്ചു

പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില് സഭയില് അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ് റിജിജു ആണ് ബില് അവതരിപ്പിച്ചത്. ഒരു മുസ്ലിം പള്ളിയിലും സര്ക്കാര് കൈകടത്തുന്നില്ല. ബില്ലില് വിശദമായ ചര്ച്ച നടന്നെന്ന് കിരണ് റിജിജു ചൂണ്ടിക്കാട്ടി. മതേതതരത്വം നിറഞ്ഞ ബില്ലാണ് അവതരിപ്പിക്കുന്നത്. കമ്മിറ്റിയിലേക്ക് അമുസ്ലിംകളെ കൂടി ഉള്പെടുത്തും. 97 ലക്ഷം നിര്ദ്ദേശങ്ങള് ലഭിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിര്ദ്ദേശങ്ങളെല്ലാം പരിശോധിച്ചു. എല്ലാ സംഘടനകളുമായും ചര്ച്ച നടത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് നടക്കുന്നത് തെറ്റായ പ്രചരണമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പ്രതിപക്ഷവും തെറ്റിദ്ധരിപ്പിക്കുന്നു. ജെ.പി.സിയില് ബില്ലിനെക്കുറിച്ച് വിശദമായ ചര്ച്ച നടന്നിട്ടുണ്ട്. 97 ലക്ഷം നിര്ദേശങ്ങള് സംയുക്ത പാര്ലമെന്ററി സമിതിക്ക് ലഭിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള് കൊണ്ടുവരും. മത നേതാക്കളെ കണ്ട് അഭിപ്രായങ്ങള് തേടിയിരുന്നു. ഇതിനുമുമ്പും നിരവധി ഭേദഗതികള് ഉണ്ടായിട്ടുണ്ട്.അപ്പോള് ആരും എതിര്ത്തിട്ടില്ല. എന്നാല് ഇപ്പോള് ഭേദഗതിയെ എതിര്ക്കുകയാണ്- മന്ത്രി പറഞ്ഞു.
മതേതരത്വത്തിനും ഭരണഘടനക്കും വിരുദ്ധമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ക്രമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരംഭിച്ചത്. ബില് അംഗങ്ങള്ക്ക് നേരത്തെ നല്കിയില്ലെന്ന് പറഞ്ഞ കെ.സി വേണുഗോപാല് എം.പി എതിര്പ്പുകള് പറയാന് പ്രതിപക്ഷത്തെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ വ്യവസ്ഥകള് എങ്ങനെ കൂട്ടിച്ചേര്ത്തെന്നും പ്രതിപക്ഷം ചോദിച്ചു.
ബില് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ചര്ച്ചകള്ക്ക് ശേഷമാണ് ഭേദഗതികള് കൊണ്ടുവന്നതെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭേദഗതി ബില്ല് തയ്യാറാക്കിയതെന്നും അമിത് ഷാ കൂട്ടിച്ചേര്ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എഐ ഉപയോഗത്തില് ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്ട്ട്മാന്
Science
• a day ago
മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്ക്കാര്
National
• a day ago
ഉയര്ന്ന ഡിമാന്ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്ത്തിവെച്ച് കുവൈത്ത്
Kuwait
• a day ago
ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും
Kerala
• a day ago
ട്രാഫിക് പിഴകള് മൂന്നിരട്ടിയാക്കി കുവൈത്ത്; ഗതാഗത നിയമങ്ങള് കര്ശനമാക്കാന് പൊലിസ്
Kuwait
• a day ago
22-ാം വയസ്സിൽ ഐപിഎസ്, 28-ാം വയസ്സിൽ രാജി; കാമ്യ മിശ്ര പുതിയ മേഖലയിലേക്ക്
National
• a day ago
ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്
Cricket
• a day ago
ഗുജറാത്തിലെ ജാംനഗറില് വ്യോമസേനയുടെ ജാഗ്വാര് യുദ്ധവിമാനം തകര്ന്നുവീണു
National
• a day ago
ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ
latest
• a day ago
രണ്ട് മണിക്കൂര് കൊണ്ട് ഫുജൈറയില് നിന്നും മുംബൈയിലേക്കൊരു ട്രെയിന്; വികസനക്കുതിപ്പിന്റെ ട്രാക്കില് കൈകോര്ക്കാന് യുഎഇയും ഇന്ത്യയും
latest
• a day ago
തമിഴ്നാട്ടില് വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരെനെ പ്രണയിച്ച യുവതിയെ സഹോദരന് തലക്കടിച്ച് കൊന്നു
National
• a day ago
മുന്നിലുള്ളത് സാക്ഷാൽ ഗെയ്ൽ മാത്രം; റാഷിദ് ഖാനെ തൂക്കിയടിച്ച ലിവിങ്സ്റ്റണ് മിന്നൽ റെക്കോർഡ്
Cricket
• a day ago
മദ്യം കഴിച്ച സ്കൂൾ വിദ്യാർഥികൾ അവശനിലയിൽ; മദ്യം വാങ്ങിനൽകിയ യുവാവ് കസ്റ്റഡിയിൽ
Kerala
• a day ago
കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
National
• a day ago
ഡല്ഹി കലാപത്തില് രണ്ടുപേരെ കൊന്ന് ഒവുചാലില് തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു
National
• a day ago
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി
latest
• a day ago
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ
Kerala
• a day ago
അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്
Kerala
• a day ago
വിനോദയാത്രപോയ മലയാളി സംഘത്തിന് കടന്നൽ ആക്രമണം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• a day ago
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്
Kerala
• a day ago
നേട്ടത്തിന്റെ നെറുകയില് യുഎഇ; തുടര്ച്ചയായ നാലാം വര്ഷവും ആഗോള സംരംഭകത്വ റാങ്കിംഗില് ഒന്നാം സ്ഥാനത്ത്
uae
• a day ago