HOME
DETAILS

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

  
Web Desk
April 02 2025 | 10:04 AM

Mother Children Found Dead in Ettumanoor Accused Noby Gets Bail

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം നൽകി കോട്ടയം ജില്ലാ സെഷൻസ് കോടതി. നേരത്തെ, ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഏറ്റുമാനൂർ പൊലിസ് അറസ്റ്റ് ചെയ്‌ത നോബി കഴിഞ്ഞ 28 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു ഷൈനിയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നു, ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. അതേസമയം, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതി ഭാഗം വാദിച്ചു. കൂടാതെ നോബിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലിസും കോടതിയെ അറിയിച്ചിരുന്നു. ഭർത്താവിൽ നിന്നും വീട്ടിൽ നിന്നും ഉണ്ടായ സമ്മർദ്ദമാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്‍ട്ട്മാന്‍

Science
  •  a day ago
No Image

മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍

National
  •  a day ago
No Image

ഉയര്‍ന്ന ഡിമാന്‍ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് കുവൈത്ത്

Kuwait
  •  a day ago
No Image

ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും

Kerala
  •  a day ago
No Image

ട്രാഫിക് പിഴകള്‍ മൂന്നിരട്ടിയാക്കി കുവൈത്ത്; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പൊലിസ്

Kuwait
  •  a day ago
No Image

22-ാം വയസ്സിൽ ഐപിഎസ്, 28-ാം വയസ്സിൽ രാജി; കാമ്യ മിശ്ര പുതിയ മേഖലയിലേക്ക്

National
  •  a day ago
No Image

ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്‌ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്

Cricket
  •  a day ago
No Image

ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

National
  •  a day ago
No Image

ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ

latest
  •  a day ago
No Image

രണ്ട് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലേക്കൊരു ട്രെയിന്‍; വികസനക്കുതിപ്പിന്റെ ട്രാക്കില്‍ കൈകോര്‍ക്കാന്‍ യുഎഇയും ഇന്ത്യയും

latest
  •  a day ago