HOME
DETAILS

ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും

  
April 02 2025 | 18:04 PM

Traffic Grade SI Arrested for Snatching Bag Meant for Orphanage Suspended

വിഴിഞ്ഞം: അഗതിമന്ദിരത്തിലേക്ക് നൽകേണ്ട പണമടങ്ങിയ ബാഗ് പരിശോധനയുടെ പേരിൽ തട്ടിയെടുത്തതിനെ തുടർന്ന് ട്രാഫിക് ഗ്രേഡ് എസ്.ഐക്കെതിരെ വിഴിഞ്ഞം പോലീസ് പിടിച്ചുപറിക്ക് കേസ് രജിസ്റ്റർ ചെയ്തു. പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ പി.പ്രദീപ് (46) ആണ് അറസ്റ്റിലായത്. കർണാടക സ്വദേശികളായ വിജയ് (26) എന്ന യുവാവിന്റെയും, നൗനാഥ് (24) എന്ന സുഹൃത്തിൻ്റെയും ബാഗിൽ ഉണ്ടായിരുന്ന 3,150 രൂപ തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു.

31-ാം തീയതി വൈകിട്ട് 3.30ഓടെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സർവീസ് റോഡിൽ വെച്ചാണ് സംഭവം. അഗതിമന്ദിരങ്ങളിലേക്ക് വസ്ത്രങ്ങളും സംഭാവനകളും ശേഖരിച്ച് നൽകുന്ന വിജയ്, നൗനാഥ് എന്നിവർക്കാണ് പ്രദീപ് തടസ്സം സൃഷ്ടിച്ചത്. ഇവരുടെ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മറച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദീപ് അന്വേഷണത്തിന്റെ ഭാഗമായി ബാഗ് പരിശോധിച്ചു. അഗതിമന്ദിരങ്ങളിലേക്കുള്ള സംഭാവനയാണെന്ന് ഇവർ വ്യക്തമാക്കിയിട്ടും, പണമടങ്ങിയ ബാഗ് പിടിച്ചെടുത്ത് സ്റ്റേഷനിൽ വാങ്ങിക്കാനായി എത്താൻ നിർദേശിച്ചു. എന്നാൽ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബാഗ് കൈമാറിയിട്ടില്ലെന്ന് ഇവർ മനസ്സിലാക്കിയത്, തുടർന്ന് വിജയ് പോലീസിൽ പരാതി നൽകുകയായിരുന്നു.

വഴക്കത്തെത്തുടർന്ന് വിഴിഞ്ഞം പോലീസ് പ്രദീപിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു, പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെ തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ പ്രദീപിനെ സസ്പെൻഡ് ചെയ്തു. ഇതിനിടെ, ട്രാഫിക് ഡ്യൂട്ടിക്ക് സമയത്ത് എത്താതിരുന്നതിനും വകുപ്പുതല അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.

Traffic Grade SI P. Pradeep (46) has been arrested and suspended for allegedly snatching a bag containing 3,150 meant for an orphanage from two charity workers. The incident took place in Vizhinjam, where Karnataka native Vijay (26) and his friend Naunath (24) were collecting donations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലന്‍സിന് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയത് സന്നദ്ധപ്രവര്‍ത്തകരെന്ന് അറിഞ്ഞുകൊണ്ട്; വെടിവെപ്പിന്റെ ദൃശ്യം പുറത്ത്

International
  •  a day ago
No Image

തികഞ്ഞ രാഷ്ട്രീയ പാപ്പരത്തം; കെ.സി. ബി.സിഇനിയെങ്കിലും ആത്മപരിശോധന നടത്തണം; വഖഫ് ഭേദഗതി ബില്ലിനെ പിന്തുച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഫാ. അജി പുതിയാപറമ്പില്‍

Kerala
  •  a day ago
No Image

താന്‍ മുസ്‌ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്‌ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്‍ശത്തില്‍ ന്യായീകരണവുമായി വെള്ളാപ്പള്ളി  

Kerala
  •  a day ago
No Image

വിവാദ വെബ്‌സൈറ്റായ കര്‍മ്മ ന്യൂസ് മേധാവി വിന്‍സ് മാത്യൂ അറസ്റ്റില്‍

Kerala
  •  a day ago
No Image

വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്‍

Kerala
  •  a day ago
No Image

'ഈ ബെല്‍ മുഴങ്ങിയത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് കൂടിയാണ്' അവരത് മനസ്സിലാക്കിയെങ്കില്‍- കിരണ്‍ റിജിജുവിന് തുറന്ന കത്തുമായി എ.ജെ ഫിലിപ് 

National
  •  a day ago
No Image

സി.പി.എമ്മിനെ നയിക്കാന്‍ എം.എ ബേബി; ഇം.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മലയാളി

Kerala
  •  a day ago
No Image

മണാലിയിലേക്കുള്ള ട്രിപ്പ് പോകാൻ പൈസയില്ല, ഒടുവിൽ കടക്കാരനെ തോക്കുകാട്ടി കവർച്ച; 7 യുവാക്കൾ പിടിയിൽ

National
  •  a day ago
No Image

പിടിവിടാതെ എമ്പുരാന്‍; ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടിസ്; മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടിലും വ്യക്തത വരുത്തണം

Kerala
  •  a day ago
No Image

തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

Kerala
  •  a day ago