
വികസനത്തിന്റെ മറവില്‍ സര്‍വകലാശാലകളുടെ ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ ഭൂമാഫിയകള്‍ പിടിമുറുക്കുന്നു

തിരുവനന്തപുരം: വികസനത്തിന്റെ മറവിൽ സർവകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയിൽ സർക്കാർ ഒത്താശയോടെ ഭൂ മാഫിയ പിടിമുറുക്കുന്നു. 400 കോടി രൂപ വില വരുന്ന കേരള സർവകലാശാലയുടെ 37 ഏക്കർ ഭൂമി ഗ്രീൻഫീൽഡ് സ്‌റ്റേഡിയം നിർമിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയിൽ വിട്ടു കൊടുത്തതിന് സമാനമായി കാലിക്കറ്റ് സർവകലാശാലയിൽ 42 ഏക്കർ ഭൂമി സ്വകാര്യഏജൻസിക്ക് ഫുട്‌ബോൾ സ്‌റ്റേഡിയം നിർമിക്കാൻ സൗജന്യമായി വിട്ടു നൽകാനുള്ള നടപടിക്ക് സിൻഡിക്കേറ്റും തീരുമാനമെടുത്തു.
കായികമന്ത്രി വി.അബ്ദുറഹ്മാന്റെ നിർദേശാനുസരണമാണ് സിൻഡിക്കേറ്റിന്റെ തീരുമാനമെന്നാണ് സൂചന. ഏകദേശം 500 കോടി രൂപ വിലവരുന്ന ഭൂമിയാണ് സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കാൻ ധാരണയായിരിക്കുന്നതത്രേ. സിൻഡിക്കേറ്റ് ഉപസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചർച്ച നടത്തി ഭൂമി കൈമാറാനുള്ള സമ്മതം അദ്ദേഹത്തെ അറിയിച്ചു.
2022 ഡിസംബർ വരെ പാട്ടത്തുകയായി കേരള സർവകലാശാലയ്ക്ക് 70 കോടി രൂപ കുടിശ്ശികയായി ലഭിക്കാൻ ഉണ്ടെന്ന് സി.ആർ മഹേഷിന്റെ ചോദ്യത്തിന് നിയമസഭയിൽ വെളിപ്പെടുത്തിയ മന്ത്രി അബ്ദുറഹ്മാൻ തന്നെയാണ് കാലിക്കറ്റിൽ ഭൂമി സ്‌റ്റേഡിയത്തിന് വിട്ടുനൽകാൻ നിർദേശിച്ചത്. നിലവിൽ 84 കോടി രൂപ പാട്ട കുടിശ്ശിക ഉണ്ടെങ്കിലും കേരള സർവകലാശാല അധികൃതർ മേൽ നടപടി കൈക്കൊള്ളാൻ തയാറായിട്ടില്ല. കേരള, കുസാറ്റ്, കണ്ണൂർ സർവകലാശാലകളോട് അനുബന്ധമായി സയൻസ് പാർക്കുകൾ ആരംഭിക്കുന്നതിന് പിന്നിലും ഭൂമാഫികളുടെ സമ്മർദം ഉണ്ടെന്നറിയുന്നു.
കേരള സർവകലാശാലയുടെ കാര്യവട്ടത്തെ നൂറുകോടി രൂപ വില വരുന്ന പത്തേക്കർ ഭൂമി സയൻസ് പാർക്കിനു സൗജന്യമായി വിട്ടുകൊടുക്കാൻ കേരള സിൻഡിക്കേറ്റ് തീരുമാനിച്ചിട്ട് ഏറെ നാളായിട്ടില്ല. 2010ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് കായികമന്ത്രിയായിരുന്ന എം.വിജയകുമാറിന്റെ നിർദേശ പ്രകാരമാണ് ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചതെങ്കിലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെ.ബി. ഗണേഷ്കുമാർ മന്ത്രിയായിരുന്നപ്പോഴാണ് 15 വർഷത്തെ പാട്ട വ്യവസ്ഥയിൽ 37ഏക്കർ ഭൂമി കൈമാറിയത്.
സ്‌റ്റേഡിയത്തിനു പുറമേ സിനിമ തിയറ്ററുകൾ, റസ്‌റ്റോറന്റ്, നീന്തൽക്കുളം, വിവാഹമണ്ഡപം, കോൺഫറൻസ് ഹാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങിയ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തോട് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. 2012ൽ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് നാഷണൽ ഗെയിംസ് സെക്രട്ടേറിയറ്റിനു വേണ്ടി കരാറുകളിൽ ഒപ്പുവച്ചതെങ്കിലും നിർമാണം സ്വകാര്യ ഏജൻസിക്ക് കരാർ നൽകുകയായിരുന്നു.
ഫലത്തിൽ സർവകലാശാലയുടെ 37 ഏക്കർ ഭൂമിയും സ്‌റ്റേഡിയവും അനുബന്ധ സ്ഥാപനങ്ങളും ആരുടെ ചുമതലയിലെന്ന് പോലും സർവകലാശാലയ്ക്ക് അറിയില്ല. സമാനമായാണ് കാലിക്കറ്റിൽ 42 ഏക്കർ ഭൂമി നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുത്ത് സ്‌റ്റേഡിയം, വ്യവസായസമുച്ചയം എന്നിവ നിർമിക്കാൻ ചില സ്വകാര്യ ഏജൻസികൾ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് കരാറിൽ ഒപ്പുവയ്ക്കാൻ മന്ത്രിയുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും വിവരമുണ്ട്.
തീരുമാനം പുനഃപരിശോധിക്കാൻ ഗവർണർക്ക് നിവേദനം
കാലിക്കറ്റിൽ സ്വന്തമായി സ്‌റ്റേഡിയം കാംപസിനുള്ളിലുള്ളപ്പോൾ മറ്റൊരു സ്‌റ്റേഡിയത്തിന്റെ ആവശ്യമെന്തെന്നാണ് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചോദിക്കുന്നത്. നിരവധി നൂതന കോഴ്‌സുകൾ ആരംഭിക്കുന്നതിന് കൂടുതൽ സ്ഥലം ആവശ്യമുള്ളപ്പോഴാണ് ഭൂമി സ്വകാര്യ ഏജൻസികൾക്ക് തീറെഴുതുന്നത്.
സർവകലാശാലയുടെ അക്കാദമിക് വികസന പ്രവർത്തനങ്ങളെ ഭാവിയിൽ ദോഷകരമായി ബാധിക്കുന്ന ഭൂമിക്കച്ചവടം തടയണമെന്നും കേരള സർവകലാശാലയ്ക്ക് കരാർ പ്രകാരമുള്ള പാട്ടത്തുക ഈടാക്കാനാകാത്ത സാഹചര്യത്തിൽ സ്‌റ്റേഡിയത്തിന്റെ നിയന്ത്രണം തിരികെ ഏറ്റെടുക്കാൻ കേരള സർവകലാശാലയ്ക്ക് നിർദേശം നൽകണമെന്നും സയൻസ് പാർക്കിന് കേരള സർവകലാശാല ഭൂമി വിട്ടുനൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം | Waqf Bill
latest
• 5 hours ago
12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, പുലര്‍ച്ചെ വരെ നീണ്ടുനിന്ന നടപടികള്‍; വഖ്ഫ് ബില്ല് ലോക്‌സഭ പാസാക്കിയെടുത്തു
latest
• 5 hours ago
'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്‍ട്ട്മാന്‍
Science
• 12 hours ago
മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
National
• 12 hours ago
ഉയര്‍ന്ന ഡിമാന്‍ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് കുവൈത്ത്
Kuwait
• 12 hours ago
ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും
Kerala
• 13 hours ago
ട്രാഫിക് പിഴകള്‍ മൂന്നിരട്ടിയാക്കി കുവൈത്ത്; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പൊലിസ്
Kuwait
• 13 hours ago
22-ാം വയസ്സിൽ ഐപിഎസ്, 28-ാം വയസ്സിൽ രാജി; കാമ്യ മിശ്ര പുതിയ മേഖലയിലേക്ക്
National
• 13 hours ago
ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്‌ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്
Cricket
• 13 hours ago
ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു
National
• 13 hours ago
രണ്ട് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലേക്കൊരു ട്രെയിന്‍; വികസനക്കുതിപ്പിന്റെ ട്രാക്കില്‍ കൈകോര്‍ക്കാന്‍ യുഎഇയും ഇന്ത്യയും
latest
• 14 hours ago
വർക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരണപ്പെട്ട സംഭവം; ഒളിവിലായ പ്രതി കീഴടങ്ങി
Kerala
• 14 hours ago
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരെനെ പ്രണയിച്ച യുവതിയെ സഹോദരന് തലക്കടിച്ച് കൊന്നു
National
• 14 hours ago
മുന്നിലുള്ളത് സാക്ഷാൽ ഗെയ്ൽ മാത്രം; റാഷിദ് ഖാനെ തൂക്കിയടിച്ച ലിവിങ്സ്റ്റണ് മിന്നൽ റെക്കോർഡ്
Cricket
• 15 hours ago
നേട്ടത്തിന്റെ നെറുകയില്‍ യുഎഇ; തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള സംരംഭകത്വ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്
uae
• 16 hours ago
തലസ്ഥാനത്ത് അനധികൃത ഗ്യാസ് സിലിണ്ടർ വിൽപ്പന; 188 സിലിണ്ടറുകൾ പിടിച്ചെടുത്ത് സിവിൽ സപ്ലൈസ് വകുപ്പ്
Kerala
• 17 hours ago
ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു
National
• 17 hours ago
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി
latest
• 17 hours ago
മദ്യം കഴിച്ച സ്കൂൾ വിദ്യാർഥികൾ അവശനിലയിൽ; മദ്യം വാങ്ങിനൽകിയ യുവാവ് കസ്റ്റഡിയിൽ
Kerala
• 15 hours ago
കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
National
• 15 hours ago
വിനോദയാത്രപോയ മലയാളി സംഘത്തിന് കടന്നൽ ആക്രമണം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• 15 hours ago