
'രണ്ടായിരത്തോളം മുസ്ലിംകള് ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്

എമ്പുരാന് സിനിമക്കെതിരായ സംഘ്പരിവാര്‍ വിമര്‍ശനത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലമാണ് സിനിമക്ക് ഇഴ കോര്‍ക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അത്. രണ്ടായിരത്തോളം മുസ് ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നത് യാഥാര്‍ഥ്യമാണ്. അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് ആര്‍ക്കും പറയാന്‍ ആവില്ലല്ലോ?- അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഏതൊരു സിനിമയ്ക്കെതിരെയും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയരാം. എന്നാല്‍ സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
പോസ്റ്റ് വായിക്കാം
കുറെ കാലത്തിനു ശേഷമാണ് തീയറ്ററില്‍ പോയി ഒരു സിനിമ കാണുന്നത് - എമ്പുരാന്. സിനിമയുടെ സവിശേഷതയേക്കാള്‍ എനിക്ക് പ്രചോദനമായത് സമകാലിക രാഷ്ട്രീയ സാഹചര്യവും സിനിമയ്ക്കെതിരെ ഉയര്‍ന്ന അതി ശക്തമായ സമ്മര്‍ദ്ദങ്ങളുമായിരുന്നു. ഏതൊരു സിനിമയ്ക്കെതിരെയും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയരാം. എന്നാല്‍ സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണ്.
എമ്പുരാനില്‍ എനിക്ക് യോജിപ്പും വിയോജിപ്പുമുള്ള ഒട്ടേറെ ചേരുവക ഉണ്ട്. സിനിമയെ മാസ്സ് ലെവലിലേക്ക് മാറ്റുവാന്‍ പ്രയോഗിച്ച ഹോളിവുഡ് വിദ്യകള്‍ എനിക്കത്ര ഹൃദ്യമായോ എന്ന് ചോദിച്ചാല്‍ ഉറപ്പില്ല. സിനിമയുടെ ചേരുവകളിലെ രാഷ്ട്രീയത്തോട് പലര്‍ക്കും യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതൊക്കെ ഓരോരുത്തരുടെയും ആസ്വാദന-വ്യക്തി സ്വാതന്ത്ര്യം.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലമാണ് സിനിമക്ക് ഇഴ കോര്‍ക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അത്. രണ്ടായിരത്തോളം മുസ് ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നത് യാഥാര്‍ഥ്യമാണ്. അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് ആര്‍ക്കും പറയാന്‍ ആവില്ലല്ലോ?
ചരിത്ര ആഖ്യാനങ്ങളെ മുന്‍നിര്‍ത്തി എത്രയോ സിനിമകള്‍ ഇതിനുമുന്‍പും നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോധ്ര സംഭവത്തെ മുന്‍നിര്‍ത്തിയാണ് The Sabarmati Report എന്ന സിനിമ. ബി.ജെ.പിയുടെ പ്രചരണ സിനിമാപട്ടികയില്‍ സ്ഥാനം പിടിച്ച ഒന്നാണത്. കേരളത്തെ അപമാനിക്കാന്‍ കൊണ്ടുവന്ന Kerala Story പോലെ, സബര്‍മതിക്ക് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി എന്നതും ശ്രദ്ധേയം. The Kashmir Files, Chhaava തുടങ്ങി ഈ ഗണത്തില്‍ പെടുന്ന ഒട്ടേറെ സിനിമകള്‍ നമുക്ക് തന്നെ ഓര്‍ത്തെടുക്കാന്‍ ആവുന്നില്ലേ? മൂവായിരത്തോളം സിക്കുകാര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി അരഡസന്‍ സിനിമകള്‍ വന്നിട്ടില്ലേ? അതില്‍ അവസാനം ഇറങ്ങിയത് Jogi എന്ന ചിത്രമാണ്.
കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളെ നിശിതമായി വിമര്‍ശിക്കുന്ന എന്തിനേറെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമകള്‍ക്ക് ഇവിടെ ക്ഷാമമൊന്നുമില്ല. അപ്പോള്‍ എന്തുകൊണ്ടാണ് എമ്പുരാന് കത്തിവെക്കലിന് ഇരയാകുന്നത്? ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് മേലാണ് ചോദ്യംചിഹ്നം ഉയരുന്നത്. നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്നുള്ളതാണ് എന്നെ അലോസരപ്പെടുത്തുന്നത്.
സ്വന്തം സിനിമ എങ്ങിനെ നിര്‍മ്മിക്കണം, എന്തൊക്കെ സെന്‍സറിന് വിധേയമാക്കണം, എങ്ങനെ പ്രദര്‍ശിപ്പിക്കണം, പ്രദര്‍ശിപ്പിച്ച ശേഷം വീണ്ടും സെന്‍സര്‍ ചെയ്യണോ എന്നുള്ളതൊക്കെ ആ സിനിമയുടെ ശില്പികളുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ അതിലേക്ക് വഴിവെച്ച സമ്മര്‍ദ്ദങ്ങളുടെയും ഭീഷണികളുടെയും കനത്ത ഇരുള് വീഥിയാണ് ഒരു പൗരന് എന്ന നിലയില്‍ എന്നെ ശ്വാസം മുട്ടിക്കുന്നത് !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്ട്ട്മാന്
Science
• 4 hours ago
മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
National
• 4 hours ago
ഉയര്‍ന്ന ഡിമാന്‍ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് കുവൈത്ത്
Kuwait
• 4 hours ago
ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും
Kerala
• 4 hours ago
ട്രാഫിക് പിഴകള്‍ മൂന്നിരട്ടിയാക്കി കുവൈത്ത്; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പൊലിസ്
Kuwait
• 4 hours ago
22-ാം വയസ്സിൽ ഐപിഎസ്, 28-ാം വയസ്സിൽ രാജി; കാമ്യ മിശ്ര പുതിയ മേഖലയിലേക്ക്
National
• 5 hours ago
ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്
Cricket
• 5 hours ago
ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു
National
• 5 hours ago
ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ
latest
• 5 hours ago
രണ്ട് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലേക്കൊരു ട്രെയിന്‍; വികസനക്കുതിപ്പിന്റെ ട്രാക്കില്‍ കൈകോര്‍ക്കാന്‍ യുഎഇയും ഇന്ത്യയും
latest
• 5 hours ago
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരെനെ പ്രണയിച്ച യുവതിയെ സഹോദരന് തലക്കടിച്ച് കൊന്നു
National
• 6 hours ago
മുന്നിലുള്ളത് സാക്ഷാൽ ഗെയ്ൽ മാത്രം; റാഷിദ് ഖാനെ തൂക്കിയടിച്ച ലിവിങ്സ്റ്റണ് മിന്നൽ റെക്കോർഡ്
Cricket
• 6 hours ago
മദ്യം കഴിച്ച സ്കൂൾ വിദ്യാർഥികൾ അവശനിലയിൽ; മദ്യം വാങ്ങിനൽകിയ യുവാവ് കസ്റ്റഡിയിൽ
Kerala
• 6 hours ago
കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
National
• 7 hours ago
ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു
National
• 8 hours ago
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി
latest
• 8 hours ago
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ
Kerala
• 9 hours ago
അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്
Kerala
• 10 hours ago
വിനോദയാത്രപോയ മലയാളി സംഘത്തിന് കടന്നൽ ആക്രമണം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• 7 hours ago
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്
Kerala
• 7 hours ago
നേട്ടത്തിന്റെ നെറുകയില്‍ യുഎഇ; തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള സംരംഭകത്വ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്
uae
• 7 hours ago