HOME
DETAILS

പാര്‍ലമെന്റിലും എമ്പുരാന്‍; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍

  
Web Desk
April 01 2025 | 04:04 AM

Empuraan Movie Sparks Controversy in Parliament

ന്യൂഡല്‍ഹി: എമ്പുരാന്‍ വിഷയം പാര്‍ലമെന്റിലേക്ക്.  രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയും ലോക്‌സഭയില്‍ ഹൈബി ഈഡനുമാണ് നോട്ടിസ് നല്‍കിയത്. 

രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നുവെന്നും മൗലികാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി അടിയന്തര പ്രമേയ നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് നോട്ടിസില്‍ ആവശ്യപ്പെട്ടു.

എമ്പുരാനെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും രാജ്യത്ത് ജനങ്ങള്‍ എന്ത് കാണണമെന്ന് തങ്ങള്‍ നിശ്ചയിക്കുമെന്ന നിലപാടാണ് അവരുടേതെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ഥ്യവും കേരളത്തെ വിഭാഗീയതയുണ്ടാക്കി അധികാരം പിടിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയുമാണ് സിനിമയില്‍ തുറന്നുകാട്ടുന്നത്. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരായ ബി.ജെ.പി-സംഘ്പരിവാര്‍ നീക്കത്തെ അനുവദിച്ചുകൊടുക്കാനാവില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സംഘ്പരിവാര്‍ വിദ്വേഷപ്രചാരണത്തില്‍ സിനിമക്ക് പിന്തുണയുമായി തുടക്കം മുതല്‍ ജോണ്‍ ബ്രിട്ടാസ് എം.പി പിന്തുണയുമായെത്തിയിരുന്നു. നേരത്തെ രൂക്ഷമായ രീതിയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. 

സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണെന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. രണ്ടായിരത്തോളം മുസ്ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്‌ളൂ വന്നാണ് മരിച്ചതെന്ന് ആര്‍ക്കും പറയാന്‍ ആവില്ലല്ലോ എന്നും അദ്ദേഹം പോസ്റ്റില്‍ തുറന്നടിച്ചു. 

വിവാദങ്ങള്‍ ഒരുവഴിക്ക് കൊഴുക്കുമ്പോള്‍ റിലീസ് ചെയ്ത് അഞ്ച് ദിവസമാകുമ്പോഴേക്ക് 200 കോടി ക്ലബില്‍ കടന്നിരിക്കുകയാണ് എമ്പുരാന്‍. 200 കോടിയെന്ന കടമ്പ എമ്പുരാന്‍ മറികടന്നുവെന്ന് മോഹന്‍ലാലും പൃഥ്വിരാജും തന്നെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സിനിമ പുറത്തു വന്നതിന് പിന്നാലെ കടുത്ത സംഘ്പരിവാര്‍ പ്രചാരണമാണ് സിനിമക്കെതിരെ നടന്നത്. ഗുജറാത്ത് വംശഹത്യക്ക് സമാനമായ രംഗങ്ങള്‍ ചിത്രീകരിച്ച സിനിമ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ചെയ്തികള്‍ തുറന്ന് കാട്ടുന്നത് കൂടിയായിരുന്നു. സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം കടുപ്പിച്ചതോടെ സിനിമയുടെ എഡിറ്റ് ചെയ്ത പതിപ്പാകും ഇനി വരും ദിവസങ്ങളില്‍ തിയറ്ററിലെത്തുക. റീസെന്‍സറില്‍ സിനിമയിലെ 17 ഇടത്താണ് വെട്ടിത്തിരുത്തല്‍ നടത്തിയത്. പ്രധാന വില്ലന്റെ പേര് 'ബജ്‌റംഗി' എന്നത് 'ബല്‍രാജ്' എന്നാക്കി മാറ്റിയിട്ടുണ്ട്. 18 ഇടങ്ങളിലും പേരുമാറ്റി ഡബ്ബ് ചെയ്തു.

 ഗര്‍ഭിണിയായ സ്ത്രീയെ അക്രമികള്‍ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പെടെ ഗുജറാത്ത് വംശഹത്യയെ പ്രതിധ്വനിപ്പിക്കുന്ന ചില ദൃശ്യങ്ങളും ഒഴിവാക്കി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കുക; എസ് കെ എസ് എസ് എഫ് മേഖല തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും

organization
  •  9 hours ago
No Image

തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി: വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, ഉദ്യോഗസ്ഥന് സസ്പെൻഷൻ

Kerala
  •  9 hours ago
No Image

ഒമാനില്‍ കാളപ്പോരിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം

oman
  •  9 hours ago
No Image

നേപ്പാളിലും സഊദിയിലും ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു

National
  •  9 hours ago
No Image

ട്രംപിന് ചൈനീസ് തിരിച്ചടി; ഉത്പന്നങ്ങൾക്ക് 34% അധിക തീരുവ, യുഎസ് വിപണിയിൽ വൻ ഇടിവ്

latest
  •  10 hours ago
No Image

ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്കെത്തിയത് 19 വര്‍ഷം; പ്രവാസി അധ്യാപകനെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം, ഒടുവില്‍ ട്വിസ്റ്റ്

Kuwait
  •  10 hours ago
No Image

ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

latest
  •  10 hours ago
No Image

മുന്നിലുള്ള വാഹനത്തെ തൊട്ടുരുമ്മി പോകല്ലേ! പിടിവീണാല്‍ ദുബൈയില്‍ പോക്കറ്റു കാലിയാകും

uae
  •  10 hours ago
No Image

പൊലീസുകാരനെ കുത്തിയ പ്രതികൾ അറസ്റ്റിൽ; ഓടി രക്ഷപ്പെട്ടവർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

Kerala
  •  11 hours ago
No Image

ഒടുവിൽ കേസെടുത്തു; ജബൽപൂരിലെ മലയാളി വൈദികർക്കെതിരായ മർദ്ദനത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ എഫ്ഐആർ

National
  •  12 hours ago